കടിച്ചു പിടിച്ച ചെമ്പല്ലി  വർഗീസിന് പണികൊടുത്തു; വായിലെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങിയത് 12 സെന്‍റിമീറ്റർ നീളമുള്ള മീൻ; ഡോ.​രാ​മ​കൃ​ഷ്ണ​ന്‍റെ നേതൃത്വത്തിൽ വ​ർഗീസിന് പുതുജീവൻ


തൃ​ശൂ​ർ: ചൂ​ണ്ട​യി​ൽനി​ന്നു മീ​ൻ ക​ടി​ച്ചു​മാ​റ്റി വേ​ർ​പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ശ്വാ​സ​ത​ട​സ​വും ര​ക്ത​സ്രാ​വ​വു​മാ​യി ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി.

വ​ല​ക്കാ​വ് സ്വ​ദേ​ശി പാ​റ​ത്തൊ​ട്ടി​യി​ൽ വ​ർ​ഗീ​സി​ന്‍റെ തൊ​ണ്ട​യി​ലാ​ണ് മീ​ൻ കു​ടു​ങ്ങി​യ​ത്. എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ൽ മ​ത്സ്യ​ത്തെ എ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​മി​ത​ര​ക്ത​സ്രാവം മൂ​ലം സാ​ധി​ച്ചി​ല്ല.

പെട്ടെന്നു​ത​ന്നെ രോ​ഗി​യെ ഓ​പ്പ​റേ​ഷ​ൻ തി​യറ്റ​റി​ൽ ക​യ​റ്റി അ​ന​സ്തേ​ഷ്യ ന​ൽ​കി.ട്ര​ക്കി​യോ​സ്റ്റ​മി ചെ​യ്തു ശ്വാ​സ​ത​ട​സം മാ​റ്റി​യ​തി​നു​ശേ​ഷം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ 12 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള മ​ത്സ്യ​ത്തെ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

ഡോ. ​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ജോ​സ്ന, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ബി​ജോ​യ്, ഡോ.​അ​പ​ർ​ണ, ഡോ.​കെ​സ്ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വി​ജ​യ​ക​ര​മാ​യി മ​ത്സ്യ​ത്തെ പു​റ​ത്തെ​ടു​ത്ത​ത്. വ​ർ​ഗീ​സ് ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ട് ആ​ശു​പ​ത്രി വി​ട്ടു.

Related posts

Leave a Comment