ഓണത്തെ വരവേൽക്കാനുള്ള ചെ​ണ്ടു​മ​ല്ലി കൃ​ഷി​ക്ക് തു​ട​ക്കം കുറിച്ച്  ഡിവൈഎ​ഫ്​ഐ​കൊ​ട​ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി


കൊ​ട​ക​ര: ഓ​ണ​ക്കാ​ല​ത്തേ​ക്കാ​വ​ശ്യ​മാ​യ പൂ​ക്ക​ൾ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി ഡിവൈഎ​ഫ്​ഐ​കൊ​ട​ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​കൃ​ഷി ആ​രം​ഭി​ച്ചു.മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​പ്ലി​പ്പാ​ട​ത്ത് ഒ​ന്ന​ര​യേ​ക്ക​റി​ൽ ന​ട​ത്തു​ന്ന ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ ന​ടീ​ൽ ഉ​ത്സ​വം ഡി.​വൈ.​എ​ഫ്.​ഐ.​ജി​ല്ല സെ​ക്ര​ട്ട​റി പി.​ബി. അ​നൂ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​ഡി.​നെ​ൽ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്രി അം​ഗം അ​ഡ്വ.​എ​ൻ.​വി.​വൈ​ശാ​ഖ​ൻ, സി​പിഎം വെ​ള്ളി​ക്കു​ള​ങ്ങ​ര ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​സി.​ഉ​മേ​ഷ്, ഡിവൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി വി.​ഡി.​സി​നോ​ജ് , ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ.​വി​ഷ്ണു, കെ.​വി.​വി​ശാ​ഖ്, കെ.​വൈ.​സി​ജോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts