അയ്യങ്കാളി അ​വ​കാ​ശ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം നൽകിയ ന​വോ​ഥാ​ന നാ​യ​കനെന്ന് ബൈജു കലാശാല

ആ​ളൂ​ർ: ലിം​ഗ​ സ​മ​ത്വ​ത്തി​നുവേ​ണ്ടി ആ​ദ്യ​മാ​യ് ശ​ബ്ദ​മു​യ​ർ​ത്തി സ്ത്രീ​ക​ൾ​ക്ക് മാ​റ് മ​റ​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നും, അ​വ​കാ​ശ പോ​രാ​ട്ട​ങ്ങ​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ത്ത് ന​വോ​ഥാ​ന നാ​യ​ക​നാ​ണ് അ​യ്യ​ങ്കാ​ളി​യെ​ന്നും കെ​പി​എം​എ​സ് സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി ബൈ​ജു ക​ലാ​ശാ​ല പ​റ​ഞ്ഞു.

ആ​ളൂ​രിൽ ന​ട​ന്ന കെ​പി​എം​എ​സ് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ടി.​എ​സ്. റെ​ജി​കു​മാ​ർ, പി.​എ. അ​ജ​യ​ഘോ​ഷ്, ശാ​ന്താ​ഗോ​പാ​ല​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. രാ​ജു, ഐ.​എ. ബാ​ല​ൻ, പ​ഞ്ച​മി കോ​ഡി​നേ​റ്റ​ർ ടി.​ആ​ർ. ഷെ​ർ​ളി,സു​നി​ത സ​ജീ​വ​ൻ, സു​ബ്ര​ൻ കൂ​ട്ടാ​ല, പി.​എ. ര​വി, പി.​എ. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts