ചിലപ്പോളൊക്കെ ഇടത്തോട്ടോ വലത്തോട്ടോ നിൽക്കേണ്ടി വരും; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട് നി​ർ​ണാ​യ​കമെന്ന് ജോ​സ് കെ ​മാ​ണി

ചെ​ങ്ങ​ന്നൂ​ർ: ആ​സ​ന്ന​മാ​യ ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം രാ​ഷ്ട്രീ​യ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​യി​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. ചെ​ങ്ങ​ന്നൂ​രി​ൽ ന​ട​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി.

ചെ​ങ്ങ​ന്നൂ​രി​ൽ കോ​ണ്‍​ഗ്ര​സി​നു ത​നി​ച്ച് മ​ത്സ​രി​ക്കാ​മോ എ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ചോ​ദ്യ​ത്തി​ന് അ​തൊ​ക്കെ പ്രാ​ദേ​ശി​ക പ്ര​ശ്ന​മാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പാ​ർ​ട്ടി സ്വീ​ക​രി​ച്ച സ്വ​ത​ന്ത്ര​നി​ല​പാ​ടു​ക​ൾ ത​ങ്ങ​ൾ​ക്ക് നേ​ട്ടം ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ചി​ല കാ​ര്യ​ങ്ങ​ളി​ൽ ഭ​ര​ണ​ക​ക്ഷി​യോ​ടും, ചി​ല കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ​ത്തോ​ടും അ​നു​കൂ​ലി​ച്ചു നി​ൽ​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ച്ച് 11ന് ​മു​ന്പാ​യി മു​ഴു​വ​ൻ മ​ണ്ഡ​ല​ങ്ങ​ളി​ലും ക​ണ്‍​വ​ൻ​ഷ​നു​ക​ളും, തു​ട​ർ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നും ചേ​രും. ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ടൈ​റ്റ​സ് ജി. ​വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ വി.​റ്റി. ജോ​സ​ഫ്, ജേ​ക്ക​ബ് ഏ​ബ്ര​ഹാ, സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി​യം​ഗം ജെ​ന്നിം​ഗ്സ് ജേ​ക്ക​ബ്, ജി​ല്ല പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം , വി.​സി. ഫ്രാ​ൻ​സി​സ്, റ്റി.​പി. ജോ​ണ്‍, ഷി​ബു ഉ​മ്മ​ൻ, സ​തീ​ഷ് ചെ​ന്നി​ത്ത​ല, ചെ​റി​യാ​ൻ കു​തി​ര​വ​ട്ടം, വി. ​മാ​ത്തു​ണ്ണി, കു​ഞ്ഞു​കു​ഞ്ഞു​മ്മ പ​റ​ന്പ​ത്തൂ​ർ, പ്ര​ഫ. ഏ​ലി​ക്കു​ട്ടി കു​ര്യാ​ക്കോ​സ്, ഹാ​ൻ​സി മാ​ത്യു, ഗീ​താ സു​രേ​ന്ദ്ര​ൻ, ഡോ. ​സാ​ബു പി. ​സാ​മു​വേ​ൽ, ഏ​ബ്ര​ഹാം ഇ​ഞ്ച​ക്ക​ലോ​ടി​ൽ, സോ​ജ​ൻ വ​ർ​ഗീ​സ് , ജോ​ണ്‍ മാ​ത്യു മു​ല്ല​ശ്ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts