അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താൻ വേണ്ടിയോ;  സി​വി​ൽ സ​പ്ലൈ​സ് അ​സി​സ്റ്റ​ന്‍റ് സെ​യി​ൽ​സ്മാ​ൻ ത​സ്തി​ക​യു​ടെ റാ​ങ്ക് ലി​സ്റ്റ് പി​എ​സ്‌​സി  വൈ​കി​പ്പി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗാ​ർ​ഥി​കൾ

മൂ​വാ​റ്റു​പു​ഴ: സി​വി​ൽ സ​പ്ലൈ​സ് അ​സി​സ്റ്റ​ന്‍റ് സെ​യി​ൽ​സ്മാ​ൻ ത​സ്തി​ക​യു​ടെ റാ​ങ്ക് ലി​സ്റ്റ് പി​എ​സ്‌​സി മ​ന​പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം. 2017 സെ​പ്റ്റം​ബ​ർ 11 മു​ത​ൽ വ​ന്നു​തു​ട​ങ്ങി​യ അ​സി​സ്റ്റ​ന്‍റ് സെ​യി​ൽ​സ്മാ​ന്‍റെ ഷോ​ർ​ട്ട് ലി​സ്റ്റു​ക​ളി​ൽ മൂ​ന്നു ജി​ല്ല​ക​ളി​ലെ റാ​ങ്ക് ലി​സ്റ്റ് മാ​ത്ര​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

2017 ന​വം​ബ​ർ 22നു ​വ​യ​നാ​ട്, 28ന് ​ആ​ല​പ്പു​ഴ, ഡി​സം​ബ​ർ 13നു ​പ​ത്ത​നം​തി​ട്ട എ​ന്ന​ങ്ങ​നെ​യാ​ണ് റാ​ങ്ക് ലി​സ്റ്റു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഈ ​ജി​ല്ല​ക​ളി​ലെ​ല്ലാം ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് മൂ​ന്നു മാ​സം പി​ന്നി​ട്ടി​ട്ടും മ​റ്റു പ​തി​നൊ​ന്നു ജി​ല്ല​ക​ളു​ടെ റാ​ങ്ക് ലി​സ്റ്റു​ക​ൾ പി​എ​സ്‌​സി ഇ​നി​യും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല.

ഷോ​ർ​ട്ട് ലി​സ്റ്റ് വ​ന്ന​ശേ​ഷം റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട സ​മ​യ​ത്തി​ന്‍റെ നാ​ലു മ​ട​ങ്ങ് സ​മ​യ പ​രി​ധി ക​ഴി​ഞ്ഞി​ട്ടും അ​സി​സ്റ്റ​ന്‍റ് സെ​യി​ൽ​സ്മാ​ൻ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി​എ​സ്‌​സി ത​യാ​റാ​കാ​ത്ത​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

2016 ന​വം​ബ​റി​ൽ നോ​ട്ടി​ഫി​ക്കേ​ഷ​ൻ വ​ന്ന എ​ൽ​ഡി സി ​ഷോ​ർ​ട്ട് ലി​സ്റ്റു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടും 2015 ഓ​ഗ​സ്റ്റി​ൽ വി​ളി​ച്ച അ​സി​സ്റ്റ​ന്‍റ് സെ​യി​ൽ​സ്മാ​ൻ റാ​ങ്ക് ലി​സ്റ്റ് പി​എ​സ്‌​സി ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ത് അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​ണോ​യെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ സം​ശ​യ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Related posts