ന­​വ­​കേ­​ര­​ള സ​ദ­​സ് ­​സമ്പൂ​ര്‍­​ണ പ­​രാ­​ജ­​യം: ചെ­​ന്നി­​ത്ത­​ല

കാ​സ​ര്‍­​ഗോ​ഡ്: ന­​വ­​കേ­​ര­​ള സ​ദ­​സ് സ­​മ്പൂ​ര്‍­​ണ പ­​രാ­​ജ­​യ­​മെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് ര­​മേ­​ശ് ചെ­​ന്നി­​ത്ത­​ല. കാ​സ​ര്‍­​ഗോ­​ഡ് ജി​ല്ല­​യി​ലെ ­സ​ദ­​സി​ല്‍ 16,698 പ­​രാ­​തി­​ക­​ളാ­​ണ് ല­​ഭി­​ച്ച​ത്.

ഇ­​തി​ല്‍ ര­​ണ്ടാ­​ഴ്­​ച­​യ്ക്ക­​കം ന­​ട­​പ­​ടി­​ക്ര­​മ­​ങ്ങ​ളെ​ങ്കി​ലും ആ­​രം­​ഭി​ച്ച­​ത് 188 പ­​രാ­​തി­​ക­​ളി​ല്‍ മാ­​ത്ര­​മാ­​ണെ­​ന്നു ചെ­​ന്നി­​ത്ത­​ല പ­​റ​ഞ്ഞു. താ­​ര­​ത­​മ്യേ­​ന ചെ​റി­​യ ജി​ല്ല​യാ­​യ കാ​സ​ര്‍­​ഗോ­​ഡി­​ന്‍റെ സ്ഥി­​തി ഇ­​താ­​ണെ­​ങ്കി​ല്‍ വ​ലി­​യ ജി​ല്ല­​ക­​ളു­​ടെ ഗ­​തി എ­​ന്താ­​വു​മെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

മു­​ഖ്യ­​മ​ന്ത്രി രാ­​ഷ്ട്രീ­​യ­​പ്ര­​ചാ​ര­​ണ­​ത്തി­​ന് വേ­​ണ്ടി സ​ര്‍­​ക്കാ​ര്‍ സം­​വി­​ധാ­​ന­​ങ്ങ​ള്‍ ദു­​രു­​പ­​യോ­​ഗം ചെ­​യ്യു­​ക­​യാ​ണ്. ഇ​തു­​കൊ​ണ്ട്­ ജ­​ന­​ങ്ങ​ള്‍­​ക്ക് യാ­​തൊ­​രു പ്ര­​യോ­​ജ­​ന​വും ഇ­​ല്ലെ­​ന്നും ചെ­​ന്നി­​ത്ത­​ല പ്ര­​തി­​ക­​രി​ച്ചു.

ഒ­​രു പ­​രാ­​തി പോ​ലും മു­​ഖ്യ­​മ­​ന്ത്രി​യോ മ­​ന്ത്രി​മാ​രോ നേ­​രി­​ട്ട് വാ­​ങ്ങു­​ന്നി​ല്ല. ഉ­​ദ്യോ­​ഗ­​സ്ഥ­​രാ­​ണ് എ​ല്ലാം ചെ­​യ്യു­​ന്ന​ത്. പ­​രാ­​തി­​ക­​ളി​ല്‍ നേ­​രി­​ട്ട് പ­​രി­​ഹാ­​രം കാ­​ണാ​നും മ­​ന്ത്രി­​മാ​ര്‍ ശ്ര­​മി­​ക്കു­​ന്നി­​ല്ലെ​ന്നു ചെ­​ന്നി­​ത്ത­​ല കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment