ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​യി; കെ​എ​സ്ആ​ര്‍​ടി​സി അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും

പ​ത്ത​നം​തി​ട്ട: ത​മി​ഴ്‌​നാ​ട്ടി​ലെ മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം ട്രെ​യി​നു​ക​ള്‍ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രാ​യ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ സൗ​ക​ര്യാ​ര്‍​ഥം കെ​എ​സ്ആ​ര്‍​ടി​സി കൂ​ടു​ത​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും.

ചെ​ന്നൈ​യി​ലേ​ക്കു​ള്‍​പ്പെ​ടെ സ​ര്‍​വീ​സു​ക​ള്‍ പ​മ്പ​യി​ല്‍ നി​ന്നും ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്നു​മാ​യി ഓ​പ്പ​റേ​റ്റ് ചെ​യ്യാ​നാ​ണ് ആ​ലോ​ച​ന. ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി ചെ​ങ്ങ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ കു​ടു​ങ്ങി​യ തീ​ര്‍​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ര്‍​ഥം കോ​ട്ട​യം വ​ഴി കു​മ​ളി​യി​ലേ​ക്കും പാ​ല​ക്കാ​ട്ടേ​ക്കും ഇ​ന്ന​ലെ അ​ഞ്ച് അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി. ചെ​ന്നൈ​യി​ലേ​ക്കും ഇ​ന്ന​ലെ ഒ​രു ബ​സ് അ​യ​ച്ചു.

കേ​ര​ള, ചെ​ന്നൈ മെ​യി​ല്‍, ചെ​ന്നൈ സൂ​പ്പ​ര്‍ ഫാ​സ്റ്റ്, ശ​ബ​രി ഉ​ള്‍​പ്പെ​ടെ പ്ര​തി​ദി​ന ട്രെ​യി​നു​ക​ളും ശ​ബ​രി​മ​ല സ്‌​പെ​ഷ​ലു​ക​ളും അ​ട​ക്കം 14 ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളാ​ണ് റെ​യി​ല്‍​വേ റ​ദ്ദാ​ക്കി​യ​ത്. ഇ​വ​യി​ല്‍ ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​രാ​ണ് ചെ​ങ്ങ​ന്നൂ​ര്‍, കോ​ട്ട​യം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി കു​ടു​ങ്ങി​യ​ത്.

Related posts

Leave a Comment