പാലം വിഭാവനം ചെയ്തിട്ട് 54 വർഷം;  ശിലാസ്ഥാപനം നടത്തിയിട്ട് ഏഴുവർഷം; എന്നിട്ടും പാലമായില്ല;  ചേന്നൂർ-കോതാട് പാലം നിർമിക്കണമെന്നാവശ്യപ്പെട്ട്  പെ​രി​യാ​റി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്ത് പ്ര​തി​ഷേ​ധം

ചേ​ന്നൂ​ർ-കോ​താ​ട് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് പെ​രി​യാ​റി​നു കു​റു​കെ തീ​ർ​ത്ത മ​നു​ഷ്യ​ച്ച​ങ്ങ​ല.                               – അ​ഖി​ൽ പു​രു​ഷോ​ത്ത​മ​ൻ.

കൊ​ച്ചി: 45 വ​ർ​ഷം മു​ന്പ് വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ചേ​ന്നൂ​ർ-കോ​താ​ട് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് പെ​രി​യാ​റി​നു കു​റു​കെ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്ത് പ്ര​തി​ഷേ​ധി​ച്ചു. ചേ​ന്നൂ​ർ-കോ​താ​ട് പാലം ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

ചേ​ന്നൂ​ർ, കോ​താ​ട് നി​വാ​സി​ക​ളാ​യ എ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. 2005 ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി പാ​ലം ഉ​ട​ൻ നി​ർ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പാ​ലം വ​രു​ന്ന ക​ട​മ​ക്കു​ടി പ​ഞ്ചാ​യ​ത്ത് ജി​സി​ഡി​എ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​തി​നാ​ൽ 2006 മു​ത​ൽ ഈ ​പാ​ലം ജി​സി​ഡി​എ​യു​ടെ പ​രി​ഗ​ണ​ന​യി​ൽ വ​ന്നു.

കി​റ്റ്കോ ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റും അ​ലൈ​ൻ​മെ​ന്‍റും 2011ൽ ​ജി​ഡ അം​ഗീ​ക​രി​ക്കു​ക​യും സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു. 2011 ൽ ​ശി​ലാസ്ഥാ​പ​നം ന​ട​ന്ന​ത​ല്ലാ​തെ പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളൊ​ന്നും ഇ​തു വ​രെ ഉ​ണ്ടാ​യി​ല്ലെ​ന്ന് സ​മ​ര​സ​മി​തി ആ​രോ​പി​ക്കു​ന്നു.

ചേ​ന്നൂ​ർ-കോ​താ​ട് ഫെ​റി സ​ർ​വീ​സാ​ണ് ഇ​വി​ടെ​യു​ള്ള​വ​രു​ടെ ഏ​ക ആ​ശ്ര​യം. രാ​വി​ലെ​യും വൈ​കു​ന്നേ​രം ഫെ​റി​യി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പാ​ല​ത്തി​ലേ​ക്കു​ള്ള റോ​ഡി​നാ​യി 40 വ​ർ​ഷം മു​ന്പേ ആ​ളു​ക​ൾ സ്ഥ​ലം വി​ട്ടുന​ൽ​കി​യ​താ​ണ്. റോ​ഡ് നി​ർ​മി​ച്ചെ​ങ്കി​ലും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പാ​ലം പ​ണി നീ​ണ്ടു പോ​യി.

ശി​ലാ​സ്ഥാ​പ​നം ക​ഴി​ഞ്ഞി​ട്ട് ഏ​ഴു വ​ർ​ഷ​മാ​യി​ട്ടും പാ​ല​ത്തി​ന്‍റെ പ​ണി ഇ​തു വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കുംവ​രെ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന തു​ട​ർ​സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു​ള്ള പ്ര​ധി​ഷേ​ധ​മെ​ന്ന് സ​മ​രസ​മി​തി അ​റി​യി​ച്ചു.

Related posts