അമ്പത്തിയെട്ടുകാരി ജലജയും 28കാരി സുന്ദരിയും ഉൾപ്പെടെ 9 അംഗ പെ​ൺ​വാ​ണി​ഭ​ സം​ഘം പി​ടി​യി​ൽ; ലക്ഷങ്ങളും പിടിച്ചെടുത്തു

മെ​ഡി​ക്ക​ൽ കോ​ള​ജ് : മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന പെ​ണ്‍​വാ​ണി​ഭ​സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചാ​ല​ക്കു​ഴി റോ​ഡി​ലെ നി​ർ​മ​ല ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​ള്ള ഗോ​കു​ലം ലോ​ഡ്ജ് വാ​ട​ക​യ്ക്കെ​ടു​ത്ത് പെ​ൺ​വാ​ണി​ഭം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​ത്തി​പ്പു​കാ​രാ​യ ആ​റ്റു​കാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഓ​ട്ടു​കാ​ൽ​വി​ളാ​കം വീ​ട്ടി​ൽ ജ​ല​ജ (58), കു​ട​പ്പ​ന​ക്കു​ന്ന് ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്ര​ത്തി​ന് സ​മീ​പം വി.​പി ത​മ്പി റോ​ഡി​ൽ കൃ​ഷ്ണ മ​ന്ദി​ര​ത്തി​ൽ മ​നു (36) എ​ന്നി​വ​രു​ൾ​പ്പെ​ടെ ഒ​ന്പ​തു പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​റ​സ്റ്റ് ചെ​യ്ത​തി​ൽ 28 വ​യ​സു​ള്ള ആ​സാം സ്വ​ദേ​ശി​നി​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. മൂ​ന്നു​ല​ക്ഷ​ത്തി​മു​പ്പ​ത്തി​മൂ​വാ​യി​രം രൂ​പ​യും ഇ​വ​രി​ൽ നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പെ​ൺ​വാ​ണി​ഭം ന​ട​ത്തു​ന്ന​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്എ​ച്ച്ഒ പി.​ഹ​രി​ലാ​ലി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ലോ​ഡ്ജ് പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്എ​ച്ച്ഒ പി.​ഹ​രി​ലാ​ൽ, എ​സ്ഐ​മാ​രാ​യ പ്ര​ശാ​ന്ത്, പ്രി​യ, വി​ജ​യ​ബാ​ബു, സ​ജു, എ​എ​സ്ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, ബി​ജു, എ​സ്‌​സി​പി​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, അ​നി​ൽ കു​മാ​ർ , സി​പി​ഒ​മാ​രാ​യ ബി​മ​ൽ മി​ത്ര, ബി​നു, ബി​പി​ൻ, റൂ​ബി, അ​ഞ്ജി​ത എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത്. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment