മകന് തെറ്റ് ചെയ്യാൻ  കൂട്ടുന്ന അമ്മയ് എട്ടിന്‍റെ പണി;  ക​ടം വാ​ങ്ങി​യ പ​ണ​ത്തി​ന് അ​മ്മ​യു​ടെ ചെ​ക്ക് ഒ​പ്പി​ട്ടു ന​ൽ​കി പറ്റിച്ചു;   കേസ് കോടതിയിൽ എത്തിയപ്പോൾ  പണി പാളിയതിങ്ങനെ…

പ​യ്യ​ന്നൂ​ര്‍: വാ​യ്പ വാ​ങ്ങി​യ പ​ണ​ത്തി​ന് പ​ക​രം അ​മ്മ​യു​ടെ പേ​രി​ലു​ള്ള ചെ​ക്കി​ല്‍ മ​ക​ന്‍ ഒ​പ്പി​ട്ടു ന​ല്‍​കി വ​ഞ്ചി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​മ്മ​യ്ക്കും മ​ക​നു​മെ​തി​രെ കേ​സെ​ടു​ത്തു.​ക​രി​വെ​ള്ളൂ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് പി​ലാ​ത്ത​റ യു​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ പി.​സു​രേ​ശ​ന്‍, മാ​താ​വ് പി.​ജാ​ന​കി എ​ന്നി​വ​ര്‍​ക്കെ​തി​രെ കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

2014 ജൂ​ലൈ 12ന് ​തി​രി​ച്ചു​ത​രാ​മെ​ന്ന ഉ​റ​പ്പി​ല്‍ ഒ​രു​മാ​സം മു​മ്പ് പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്ന് സു​രേ​ശ​ന്‍ 60,000 രൂ​പ വാ​യ്പ വാ​ങ്ങി​യി​രു​ന്നു. പ​ക​ര​മാ​യി നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ ചെ​റു​താ​ഴം ശാ​ഖ​യി​ലെ ചെ​ക്ക് ന​ല്‍​കി.​ എ​ന്നാ​ല്‍ മ​തി​യാ​യ തു​ക അ​ക്കൗ​ണ്ടി​ലി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ ചെ​ക്ക് മ​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​ര്‍ മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ കേ​സ് ന​ട​ന്നി​രു​ന്നു.

ചെ​ക്ക് സു​രേ​ശ​ന്‍റേ​ത​ല്ല എ​ന്ന കാ​ര​ണ​ത്താ​ല്‍ കോ​ട​തി ഇ​യാ​ളെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​രു​ന്നു. കേ​സി​ന്‍റെ വി​ചാ​ര​ണ വേ​ള​യി​ല്‍ സു​രേ​ശ​ന്‍ അ​മ്മ​യു​ടെ പേ​രി​ലു​ള്ള ചെ​ക്കാ​ണ് ഒ​പ്പി​ട്ടു​ന​ല്‍​കി​യ​തെ​ന്ന് മ​ന​സി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ​എം.​വി.​അ​മ​രേ​ശ​ന്‍ മു​ഖേ​ന പ​യ്യ​ന്നൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് സു​രേ​ശ​നെ​തി​രേ​യും കു​റ്റ​കൃ​ത്യ​ത്തി​ന് കൂ​ട്ടു​നി​ന്ന അ​മ്മ​യ്ക്കെ​തി​രെ​യും കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts