മ​ല​യാ​ള​ത്തി​ലാ​ദ്യ​മാ​യി കോ​ട​തി റി​സീ​വ​ർ​ഷി​പ്പി​ൽ ഒ​രു സി​നി​മ

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കോ​ട​തി റി​സീ​വ​ർ​ഷി​പ്പി​ൽ ഒ​രു സി​നി​മ റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്നു. റോ​ഷ​ൻ മാ​ത്യു​വും നി​മി​ഷ സ​ജ​യ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ചി​ത്രം “ചേ​ര”.

ലൈ​ൻ ഓ​ഫ് ക​ളേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മാ​താ​വ് എം. ​സി. അ​രു​ണും എ​ൻ എ​ൻ ജി ​ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ കോ- ​പ്രൊ​ഡ്യൂ​സ​ർ നി​രൂ​പ് ഗു​പ്‌​ത​യും ത​മ്മി​ലു​ണ്ടാ​യ സാ​മ്പ​ത്തി​ക​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള കേ​സി​ലാ​ണ്, കോ​ട​തി ഒ​രു റി​സീ​വ​റി​നെ നി​യ​മി​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​ത്. ചേ​ര സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ കാ​ര്യ​ങ്ങ​ൾ റി​സീ​വ​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും ഇ​നി മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

ലൈ​ൻ ഓ​ഫ് ക​ളേ​ഴ്‌​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് എ​ൻ​എ​ൻ​ജി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എം.​സി. അ​രു​ൺ നി​ർ​മാ​ണ​വും നി​രൂ​പ് ഗു​പ്‌​ത കോ-​പ്രൊ​ഡ്യൂ​സ​റു​മാ​യ ചേ​ര സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ലി​ജി​ൻ ജോ​സ് ആ​ണ്. അ​ല​ക്സ് ജെ. ​പു​ളി​ക്ക​ൽ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ന്‍റെ പി​ആ​ർ​ഓ അ​ജ​യ് തു​ണ്ട​ത്തി​ലാ​ണ്.

അ​ഡ്വ. ര​ശ്‌​മി ഗോ​പാ​ല​കൃ​ഷ്‌​ണ​നെ​യാ​ണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ കോ​മേ​ഴ്സ്യ​ൽ കോ​ർ​ട്ട് ജ​ഡ്ജ് ര​ശ്മി ബി. ​ചി​റ്റൂ​ർ ചേ​ര സി​നി​മ​യു​ടെ റി​സീ​വ​ർ ആ​യി നി​യ​മി​ച്ച് ഉ​ത്ത​ര​വി​ട്ടി​ട്ടു​ള്ള​ത്. ഈ ​കേ​സി​ൽ വാ​ദി എ​ൻ എ​ൻ ജി ​ഫി​ലിം​സ് നി​രൂ​പ് ഗു​പ്ത​യ്ക്ക് വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത് അ​ഡ്വ. റെ​യി​ൻ കെ ​ര​വി​യും അ​ഡ്വ. ജീ​മോ​ൻ പി. ​എ​ബ്ര​ഹാ​മും ആ​യി​രു​ന്നു.

Related posts

Leave a Comment