ചെറുവള്ളി എസ്റ്റേറ്റ് പണം നൽകി ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നിൽ ഗൂഢാലോചന: സുധീരൻ

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് പണം നൽകി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ. കൈയേറ്റക്കാർക്ക് ഭൂമിയുടെ അവകാശം സ്ഥാപിച്ച് നൽകാനുള്ള സർക്കാർ നീക്കമാണ് ഇതിന് പിന്നിൽ. സർക്കാർ ഏറ്റെടുക്കാനായിരുന്നെങ്കിൽ നിയമ നിർമ്മാണത്തിലൂടെ നേരത്തെ തന്നെ എസ്റ്റേറ്റ് ഏറ്റെടുക്കണമായിരുന്നുവെന്നും സുധീരൻ കൂട്ടിച്ചേർത്തു.

Related posts