സായ്ഹന  ഒ പി പൂട്ടി ജീ​വ​ന​ക്കാ​ർ സ്ഥ​ലം വി​ട്ടു; ചികിത്‌സ തേടിയെത്തിയ രോഗികൾ വലഞ്ഞു; ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​നാ​സ്ഥ​ക്കെ​തി​രെ പ്ര​തി​ഷേ​ധം  ശക്തം

പാ​നൂ​ർ: ആ​ശു​പ​ത്രി പൂ​ട്ടി ജീ​വ​ന​ക്കാ​ർ സ്ഥ​ലം വി​ട്ടു. രോ​ഗി​ക​ൾ വ​ല​ഞ്ഞു .20 ല​ക്ഷ​ത്തോ​ളം ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച് ക​ഴി​ഞ്ഞ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്ത ചെ​റു​വാ​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യാ​ണി​ത്. സാ​യാ​ഹ്ന ഒ​പി പ്ര​തീ​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി പൂ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചി​കി​ത്സ കി​ട്ടാ​തെ തി​രി​കെ പോ​യ​ത്.

സാ​യാ​ഹ്ന ഒ​പി തു​ട​ങ്ങി​യി​ട്ട് ആ​റു​മാ​സം മാ​ത്ര​മാ​ണ് ആ​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് മ​ന്ത്രി ശൈ​ല​ജ ന​വീ​ക​രി​ച്ച ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഈ ​ച​ട​ങ്ങി​ൽ സാ​യാ​ഹ്ന ഒ​പി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്ട​ർ​ക്ക് സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​ന് മ​ന്ത്രി ഉ​പ​ഹാ​രം ന​ൽ​കി​യി​രു​ന്നു.20​ഓ​ളം ജീ​വ​ന​ക്കാ​ർ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി പൂ​ട്ടി എ​ല്ലാ​വ​രും സ്ഥ​ലം വി​ട്ട​താ​ണ് വി​വാ​ദ​മാ​യ​ത്.

ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​നാ​സ്ഥ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്.​ജീ​വ​ന​ക്കാ​രു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ നി​ല​പാ​ടി​നെ​തി​രെ ആ​രോ​ഗ്യ മ​ന്ത്രി ഉ​ട​ൻ ഇ​ട​പെ​ട്ട് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലെ സാ​യാ​ഹ്ന ഒ​പി സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് പാ​ട്യം പ​ഞ്ചാ​യ​ത്തം​ഗം കോ​ൺ​ഗ്ര​സി​ലെ റോ​ബ​ർ​ട്ട് വെ​ള്ളാ​മ്പ​ള്ളി പ്ര​സ്താ​വ​ന​യി​ലാ​വ​ശ്യ​പ്പെ​ട്ടു.

Related posts