സ്ത്രീ ​സൗ​ന്ദ​ര്യ​ത്തെ ഉ​പ​ഭോ​ഗ​വ​സ്തു​വാ​ക്കു​ന്ന​തി​നെ ചെ​റു​ക്ക​ണമെന്ന്  എം​ജി​എം കൗ​ൺ​സി​ൽ

ക​ണ്ണൂ​ർ: സ്ത്രീ ​സൗ​ന്ദ​ര്യ​ത്തെ ഉ​പ​ഭോ​ഗ​വ​സ്തു​വാ​ക്കി ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നെ സ്ത്രീ​ക​ൾ തി​രി​ച്ച​റി​യു​ക​യും ഇ​തി​നെ​തി​രെ സ് ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ രൂ​പ​പ്പെ​ടു​ത്തി സ്ത്രീ​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും മു​സ്‌​ലിം ഗേ​ൾ​സ് ആ​ൻ​ഡ് വു​മ​ൺ​സ് മൂ​വ്മെ​ന്‍റ് ക​ണ്ണൂ​ർ ജി​ല്ലാ കൗ​ൺ​സി​ൽ. സ്ത്രീ​ക​ൾ വെ​റും പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ളാ​യി മാ​റാ​തെ ധാ​ർ​മി​ക​ത​യി​ലൂ​ന്നി​യ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കി ജീ​വി​തം സ​ക്രി​യ​മാ​ക്ക​ണ​മെ​ന്നും കൗ​ൺ​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ല​ഫി ദ​അ​വ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ കെ​എ​ൻ​എം-​മ​ർ​ക്ക​സു​ദ്ദ​അ​വ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​സി. ഷ​ക്കീ​ർ ഫാ​റൂ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. ഹ​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പി.​ടി.​പി. മു​സ്ത​ഫ, എം ​ജി​എം-​മ​ർ​ക്ക​സു​ദ്ദ​അ​വ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​വൈ​രി​യ്യ അ​ൻ​വാ​രി​യ്യ, കെ. ​ശ​ബീ​ന ശ​ക്കീ​ർ, കെ.​പി. ഷ​ഫീ​ന ശു​ക്കൂ​ർ, പി.​കെ. ജു​നൈ​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പ്ര​ഫ. ഖൈ​റു​ന്നി​സ ഫാ​റൂ​ഖി​യ-​പ്ര​സി​ഡ​ന്‍റ്, കെ.​പി. ഹ​സീ​ന, കെ. ​ഷ​ബീ​ന ഷ​ക്കീ​ർ, ജ​മീ​ല അ​ബ്ദു​ൾ അ​സീ​സ് ക​ണ്ണൂ​ർ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സി.​ടി. ആ​യി​ഷ-​സെ​ക്ര​ട്ട​റി, ടി.​പി. റു​സീ​ന, ഫാ​ത്തി​മ സി​ദ്ദി​ഖ് (ത​ളി​പ്പ​റ​ന്പ്), പി.​കെ. ജു​നൈ​ദ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പ്ര​ഫ. മ​റി​യം അ​ൻ​വാ​രി​യ-​ട്ര​ഷ​റ​ർ.

Related posts