ന​ടു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ർ​മ​യി​ൽ അ​സ്ന വോ​ട്ടു ചെ​യ്തു മ​ട​ങ്ങി; പതിനെട്ടു വര്‍ഷം മുമ്പായിരുന്നു ആ നടുക്കുന്ന സംഭവം

കൂ​ത്തു​പ​റ​മ്പ്: പ​തി​നെ​ട്ടു വ​ർ​ഷം മു​മ്പ​ത്തെ ന​ടു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ർ​മ​യി​ൽ ചെ​റു​വാ​ഞ്ചേ​രി​യി​ലെ അ​സ്ന ഇ​ന്നു വീ​ണ്ടും വോ​ട്ടു ചെ​യ്തു. ആ​രും മ​റ​ന്നു കാ​ണി​ല്ല അ​സ്ന​യെ​ന്ന കൊ​ച്ചു മി​ടു​ക്കി​യെ. 2000 സെ​പ്റ്റം​ബ​ർ 27ന് ​ന​ട​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ അ​ര​ങ്ങേ​റി​യ ബോം​ബേ​റി​ൽ വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന അ​സ്ന​ക്ക് വ​ല​തു​കാ​ൽ ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു. വീ​ടി​നു സ​മീ​പ​ത്തെ ചെ​റു​വാ​ഞ്ചേ​രി പൂ​വ​ത്തൂ​ർ ന്യൂ​എ​ൽ​പി സ്കൂ​ൾ പ​രി​സ​ര​ത്താ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

അ​ക്ര​മി​സം​ഘം എ​റി​ഞ്ഞ ബോം​ബു​ക​ളി​ലൊ​ന്ന് ദൂ​രേ​ക്ക് തെ​റി​ച്ചു​വീ​ണ് പൊ​ട്ടി സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന അ​ഞ്ചു വ​യ​സു​കാ​രി അ​സ്ന​യ്ക്കും സ​ഹോ​ദ​ര​നും പ​രി​ക്കേ​ല്ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യ്ക്കി​ടെ അ​സ്ന​യു​ടെ വ​ല​തു​കാ​ൽ പി​ന്നീ​ട് മു​റി​ച്ചു മാ​റ്റി. കൃ​ത്രി​മ കാ​ലു​മാ​യി പി​ന്നീ​ട് അ​സ്ന ന​ട​ന്നു ക​യ​റി​യ​ത് അ​തി​ജീ​വ​ന​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ൽ. എം​ബി​ബി​എ​സി​ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ അ​സ്ന പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​റാ​ണ്.

കോ​ഴി​ക്കോ​ട്ടെ എം ​ബി ബി ​എ​സ് പ​ഠ​ന കാ​ല​ത്തി​നി​ടെ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​സ്ന നാ​ട്ടി​ൽ വോ​ട്ടു ചെ​യ്യാ​നെ​ത്തി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 6.15 ഓ​ടെ മാ​താ​പി​താ​ക്ക​ളോ​ടും സ​ഹോ​ദ​ര​നോ​ടൊ​പ്പ​വും ക്യൂ ​നി​ന്നാ​ണ് പൂ​വ​ത്തൂ​ർ ന്യൂ ​എ​ൽ​പി സ്കൂ​ളി​ൽ അ​സ്ന വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ഇ​തി​നാ​യി ഇ​ന്ന​ലെ രാ​ത്രി​യാ​ണ് അ​സ്ന നാ​ട്ടി​ലെ​ത്തി​യ​ത്.​ഉ​ച്ച​യോ​ടെ കോ​ഴി​ക്കോ​ട്ടേ​ക്ക് തി​രി​ക്കും.

Related posts