ചിക്കന്‍ അല്‍പം മുറ്റാ..! കോ​ഴി ഇ​റ​ച്ചി​ക്കു പൊ​ള്ളു​ന്ന വി​ല! വി​ല​യു​യ​രാ​നുള്ള കാരണമായി കോ​ഴി മൊ​ത്തവി​ത​ര​ണ​ക്കാ​ർ പ​റ​യു​ന്ന​ത് ഇങ്ങനെ…

മ​ണ്ണാ​ർ​ക്കാ​ട്: കോ​ഴി ഇ​റ​ച്ചി​യു​ടെ വി​ല കു​തി​ച്ചു​യ​രു​ന്നു. കോ​ഴിത്തീറ്റ​യു​ടെ​യും കോ​ഴി ക്കുഞ്ഞു​ങ്ങ​ളു​ടെ​യും വി​ല വ​ർ​ധി​ച്ച​താ​ണ് കോ​ഴി ഇ​റ​ച്ചി​ക്ക് വി​ല​യു​യ​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് കോ​ഴി മൊ​ത്തവി​ത​ര​ണ​ക്കാ​ർ പ​റ​യു​ന്ന​ത്.

അ​ന്യ​സം​സ്ഥ​ാന​ങ്ങ​ളി​ൽനി​ന്നും വ​രു​ന്ന കോ​ഴി​ത്തീ​റ്റ​യ്ക്ക് മാ​സ​ങ്ങ​ൾ​ക്കുമു​ന്പ് ഒ​രു ചാ​ക്കിന് 1600 രൂ​പ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ ഫാ​മി​ൽ ല​ഭി​ക്കു​ന്ന​ത് 2150 രൂ​പ​യ്ക്കാ​ണ്.

കൂട​ാതെ ഒ​രു ചാ​ക്ക് ച​കി​രി​ച്ചോ​റി​ന് 80 രൂ​പ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 185 രൂ​പ​യാ​യെ​ന്നും ഫാം ​ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

ഒ​രു കോ​ഴിക്കുഞ്ഞ് 40 ദി​വ​സം പ്രാ​യ​മാ​കു​ന്പോ​ൾ അ​തി​ന്‍റെ ഉ​ത്പാദ​ന ചെ​ല​വ് 100 രൂ​പ വ​രെ വ​രു​മെ​ന്നു ഫാം ​ഉ​ട​മ​യാ​യ മ​ണ്ണാ​ർ​ക്കാ​ട് അ​ര​യ​ങ്ങോ​ട് സ്വ​ദേ​ശി പി.​ പ്ര​സാ​ദ് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ കോ​ഴി​ക്കുഞ്ഞ്, കോ​ഴി​ത്തീറ്റ ഉത്പാദനം ചെല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ നടത്തു മെ​ന്നും സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല.

കോ​ഴി​ക്കു​ഞ്ഞി​നും തീ​റ്റ​യ്ക്കും ഇ​പ്പോ​ഴും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. സ​ർ​ക്കാ​ർ സ​ബ്സി​ഡിനി​ര​ക്കി​ൽ കോ​ഴി​ത്തീ​റ്റ​യും കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യും ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ അ​തും പാ​ഴ് വാ​ക്കാ​യി. നാ​ല് ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് കോ​ഴി ഇ​റ​ച്ചി​ക്ക് 75 മു​ത​ൽ 80 വ​രെ ആ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 120 മു​ത​ൽ 130 വ​രെ​യാ​യി.

മ​ണ്ണാ​ർ​ക്കാ​ട് പ​ള്ളി​പ്പ​ടി​യി​ൽ 128 രൂ​പ​യാ​ണ് കോ​ഴി​യി​റ​ച്ചി​ക്ക് ഇ​ന്ന​ലെ ചി​ല്ല​റവി​ല്പന വി​ല.

ഇ​തി​നി​ടെ കി​ലോ​യ്ക്ക് 148 രൂ​പ വ​രെ​യെ​ത്തി​യെ​ന്നു ചി​ല്ല​റ വി​ല്പ​ന​ക്കാ​ർ പ​റ​യു​ന്നു. നൂ​റു രൂ​പ​യി​ൽ താ​ഴെ വി​ല നി​ൽ​ക്കു​ന്പോ​ഴാ​ണ് കൂ​ടു​ത​ൽ വി​ല്പ​ന ന​ട​ക്കു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

വി​ല കൂ​ടു​ന്തോ​റും ചി​ല്ല​റവി​ല്പ​ന ന​ട​ത്തു​ന്ന​തും ഏ​റെ പ്ര​യാ​സ​മാ​ണെ​ന്ന് ഇ​റ​ച്ചി ക്കോഴി ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ര​ൻ സ​ക്കീ​ർ പ​റ​ഞ്ഞു.

കോ​ഴി ഇ​റ​ച്ചി വി​ല നി​യ​ന്ത്രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് സ​ർ​ക്കാ​ർ കേ​ര​ള ചി​ക്ക​ൻ സ്റ്റാ​ളു​ക​ൾ തു​റ​ന്ന​ത്. എ​ന്നാ​ൽ അ​വി​ടെയും വി​ല​യി​ൽ ചെ​റി​യ മാ​റ്റ​മാ​ണ് ഉ​ള്ള​ത്.

അ​തോ​ടെ ആ ​പ​ദ്ധ​തി​യും പ​രാ​ജ​യ​ത്തി​ലാ​ണ്. കോ​ഴി​യി​റ​ച്ചി വി​ല നി​യ​ന്ത്രി​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ സ​ബ്സിഡി നി​ര​ക്കി​ൽ കോ​ഴി​ത്തീറ്റ​യും കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെയും ന​ൽ​ക​ണം.

ഫാം ​നി​ർ​മി​ക്കു​ന്ന​തി​ന് വേ​ണ്ടി കു​റ​ഞ്ഞ പ​ലി​ശനി​ര​ക്കി​ൽ ബാ​ങ്ക് ലോ​ണ്‍ ന​ൽ​കു​ക​യും ചെ​യ്യ​ണം.

എ​ന്നാ​ൽ മാ​ത്ര​മേ ഇ​തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​കയു​ള്ളൂ​വെ​ന്നാ​ണ് കോ​ഴി മൊ​ത്ത വി​ത​ര​ണ​ക്കാ​രി​ലൊ​രാ​ളാ​യ അ​രു​ണ്‍​കു​മാ​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment