ചിക്കൻ വിംഗ്സ് ശരിയായ രീതിയിൽ കഴിച്ചിട്ടുണ്ടോ? അറിയാൻ വീഡിയോ കാണൂ…

ഭക്ഷണപ്രേമികൾക്ക് പ്രിയപ്പെട്ടതാണ് കോഴിയിറച്ചി. പക്ഷേ, നിങ്ങൾ ചിക്കൻ വിംഗ്സുകൾ ശരിയായി ആസ്വദിക്കുന്നുണ്ടോ? ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് മാംസം പറിച്ചെടുത്ത് എല്ലുകൾ മാറ്റിവെക്കുക എന്നല്ല. അടുത്തിടെ വൈറലായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇത് വ്യക്തമായി കാണിക്കുന്നുണ്ട്.

ചിക്കൻ വിംഗ്സ് കഴിക്കുന്നതിനുള്ള പുതിയ രീതിയാണ് ഇതിൽ കാണിക്കുന്നത്. ഒരു യുവതി ചിക്കൻ  കൈയിൽ പിടിച്ചിരിക്കുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് പല്ലുകൾക്കിടയിൽ ചിക്കൻ കഷ്ണം പിടിച്ച് ഇരുവശത്തുനിന്നും എല്ലുകൾ പുറത്തെടുക്കുന്നു.

മാംസമുള്ള ഭാഗം മാത്രം അവളുടെ വായിൽ അവശേഷിക്കുന്നു. ഇത് കണ്ട് അടുത്ത ഫ്രെയിമിലുണ്ടായിരുന്ന ഒരാൾ സ്തംഭിച്ചു പോയി.

പിന്നാലെ ഈ ചിക്കൻ വിംഗ്സ് കഴിക്കുന്ന രീതി ശരിയാണോ അല്ലയോ എന്ന് പരിശോധിക്കാൻ തുടങ്ങുന്നു. വീഡിയോയിൽ കാണിക്കുന്നത് പോലെ അയാൾക്കും ചിക്കൻ കഴിക്കാൻ സാധിച്ചു. 

എന്നാൽ വീഡിയോ കണ്ടവർ ചിക്കൻ കഴിക്കുന്നതിനുള്ള ഏറ്റവും വൃത്തിഹീനമായ രീതിയാണെന്ന് പറയുന്നു. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Related posts

Leave a Comment