ഇ​ന്ത്യ​ന്‍ രൂ​പ​യ്ക്കു പ​ക​രം റി​യാ​ല്‍; പശ്ചിമബംഗാൾ സ്വദേശിയുടെ തട്ടിപ്പിന് ഇരയായത് തളിപ്പറമ്പുകാരൻ; നഷ്ടമായത് 7.35 ല​ക്ഷം


ത​ളി​പ്പ​റ​മ്പ്: ഇ​ന്ത്യ​ന്‍ രൂ​പ​യ്ക്ക് പ​ക​രം റി​യാ​ല്‍ ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 7.35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി ആ​ഷി​ഖ് ഖാ​ന്‍, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ള്‍ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഓ​ഗ​സ്ത് 11 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പൂ​വ്വം കാ​ര്‍​ക്കീ​ലി​ലെ പു​ന്ന​ക്ക​ന്‍ പി.​ ബ​ഷീ​റി​ (40) നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. പ​രാ​തി​ക്കാ​ര​ന്‍റെ കാ​ക്കാ​ത്തോ​ട്ടി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ വച്ചാ​ണ് 7.35 ല​ക്ഷം രൂ​പ കൈ​മാ​റി​യ​ത്.

പ​ണം കൈ​മാ​റി​യി​ട്ടും റി​യാ​ല്‍ ത​രാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ്ര​തി ആ​ഷി​ഖ് ഖാ​നെ​തി​രേ സ​മാ​ന കേ​സ് വ​ള​പ​ട്ട​ണം പോ​ലീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment