കുടുംബപ്രശ്നവും, ഭർത്താവിന്‍റെയും ബ​ന്ധു​വിന്‍റെയും ക്രൂരമർദനവും; വയനാട്ടിൽ നിന്നും കാണാതായ അമ്മയ്ക്കും മക്കൾക്കും പറ‍ാനുള്ളത് കണ്ണീർകഥകൾ…

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽനി​ന്ന് നാ​ലു ദി​വ​സ​ം മുന്പു കാ​ണാ​താ​യ അ​മ്മ​യെ​യും അ​ഞ്ച് പിഞ്ചുമ​ക്ക​ളെ​യും തി​രി​കെ എ​ത്തി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് പോ​ലീ​സ് ഇ​വ​രെ ക​ൽ​പ്പ​റ്റ​യി​ലെ​ത്തി​ച്ച​ത്. ബ​ന്ധു​വീ​ട്ടി​ൽ പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ക​ൽ​പ്പ​റ്റ ‘സ്നേ​ഹി​ത’​യി​ലേ​ക്ക് മാ​റ്റി.

ചെ​റി​യ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ‘സ്നേ​ഹി​ത’​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​ടും​ബ​പ്ര​ശ്‌​നം മൂ​ല​മാ​വ​ണ് നാ​ടു​വി​ട്ട​തെ​ന്നും ഭ​ര്‍​ത്താ​വും ബ​ന്ധു​വും ത​ന്നെ​യും മ​ക്ക​ളെ​യും മ​ര്‍​ദി​ച്ചു​വെ​ന്നും ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും.

വ​യ​നാ​ട് ക​മ്പ​ള​ക്കാ​ട് കൂ​ടോ​ത്തു​മ്മ​ലി​ൽ താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം ചേ​ളാ​രി സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തെ​യാ​ണ് ഗു​രു​വാ​യൂ​രി​ൽനി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 19-ന് ​വൈ​കിട്ട് ചേ​ളാ​രി​യി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു പോ​യ അ​മ്മ​യെ​യും 12, 11, 9, 5, 4 വ​യ​സു​ള്ള മ​ക്ക​ളെ​യു​മാ​ണ് കാ​ണാ​താ​യ​ത്.

എ​ന്നാ​ൽ, ഇ​വ​ർ ചേ​ളാ​രി​യി​ലെ വീ​ട്ടി​ൽ എ​ത്തി​യി​ല്ല. അ​തോ​ടെ യു​വ​തി​യു​ടെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. ഇ​തോ​ടെ ബ​ന്ധു​ക്ക​ൾ ക​മ്പ​ള​ക്കാ​ട് പോ​ലീ​സി​ൽ ചൊ​വാ​ഴ്ച പ​രാ​തി ന​ൽ​കി. യു​വ​തി​യു​ടെ ക​ണ്ണൂ​രി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് വി​ളി​ച്ച് വ​രു​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ട്രാ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ച പോ​ലീ​സി​ന് ഒ​ടു​വി​ലെ സി​ഗ്ന​ൽ ഫ​റോ​ക്കി​ൽ നി​ന്നാ​ണെ​ന്ന സൂ​ച​ന ല​ഭി​ച്ചു.

അ​തോ​ടെ ക​മ്പ​ള​ക്കാ​ട് പോ​ലീ​സ് ഇ​വ​രെ ഭ​ർ​ത്താ​വി​നെ​യും കൂ​ട്ടി കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ടു. അ​തി​നി​ട​യി​ൽ അ​മ്മ​യെ​യും മ​ക്ക​ളെ​യും ക​ണ്ണൂ​രി​ൽ ക​ണ്ട​താ​യും ഷൊ​ർ​ണൂ​രി​ൽ ക​ണ്ട​താ​യും അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നു. അ​തോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​ശ​ങ്ക​യി​ലാ​യി.

ക​ണ്ണൂ​രി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ക​ണ്ടു​വെ​ന്നാ​ണ് ആ​ദ്യം ല​ഭി​ച്ച വി​വ​രം. ഇ​വ​രെ ഇ​ന്ന് ഉ​ച്ച​യ്ക്ക് ഷൊ​ർ​ണൂ​രി​ൽ ക​ണ്ടെ​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്ന് മ​ണി​യോ​ടെ ഷൊ​ർ​ണൂ​രി​ൽ അ​മ്മ​യും മ​ക്ക​ളു​മ​ട​ക്കം ആ​റ് പേ​രെ​യും ക​ണ്ടു​വെ​ന്നാ​ണ് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഷൊ​ർ​ണൂ​രി​ൽ എ​ത്തി​യ ബ​ന്ധു​വി​ന്‍റെ കൈ​യി​ൽ നി​ന്ന് കു​റ​ച്ചു രൂ​പ ക​ടം വാ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ രാ​ത്രി​യോ​ടെ ഗു​രു​വാ​യൂ​ർ അ​മ്പ​ല​ത്തി​ൽ​വെ​ച്ച് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് യു​വ​തി​യെ​യും കു​ട്ടി​ക​ളെ​യും പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment