മരുന്ന് വാങ്ങി വച്ചോണം..! മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്; കടമ്പാട്ടുകോണം മുതല്‍ കനത്ത സുരക്ഷയൊരുക്കി പോലീസ്

കൊല്ലം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിവിധ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊല്ലത്ത്.

ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണം മുതല്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരി ക്കുന്നത്. ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

വൈകുന്നേരം നാലിന് സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ സംസ്ഥാന റവന്യൂദിനാഘോഷവും പുരസ്കാര വിതരണവും മുഖ്യമന്ത്രി നിര്‍വഹിക്കും. റവന്യൂമന്ത്രി കെ.രാജന്‍ അധ്യക്ഷനാകും.

അഞ്ചിന് ക്യുഎസി ഗ്രൗണ്ടില്‍ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Related posts

Leave a Comment