ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കും കാ​ട്ടു​മൃ​ഗ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ; ഈപ്പൻ വർഗീസിന്‍റെ വാടക വീട്ടിലെ രഹസ്യ പരിപാടി പൂട്ടിച്ച് പോലീസ്


കു​മ​ളി: ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കു​ക​ളും കാ​ട്ടു​മൃ​ഗ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി.

ഡി​വൈ​എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും ഇ​ടു​ക്കി ജി​ല്ലാ ഡാ​ൻ​സ​ഫ് അം​ഗ​ങ്ങ​ളും കു​മ​ളി പോ​ലീ​സും ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​മ​ളി കി​ഴ​ക്ക​യി​ൽ ഈ​പ്പ​ൻ വ​ർ​ഗീ​സ് ( 70) പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നു ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കു​ക​ളും കാ​ട്ടു​മൃ​ഗ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​വും പി​ടി​ച്ചെ​ടു​ത്തു.‌ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ഈ​പ്പ​ൻ വ​ർ​ഗീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​മ​ളി​യി​ലെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട​ര ല​ക്ഷം രൂ​പ​യു​മാ​യി ചീ​ട്ടു​ക​ളി​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ചെ​റി​യ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും ഇ​വി​ടെ ചീ​ട്ടു​ക​ളി​ക്കൊ​പ്പം മൃ​ഗ​വേ​ട്ട ഉ​ള്‍​പ്പ​ടെ ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചീ​ട്ടു​ക​ളി​സം​ഘ​ത്തെ​യും പി​ടി​കൂ​ടി.

Related posts

Leave a Comment