ആറ് മാസം ബഹിരാകാശത്ത്! ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി മൂ​ന്ന് ചൈ​നീ​സ് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി

ആ​റ് മാ​സ​ത്തെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി മൂ​ന്ന് ചൈ​നീ​സ് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി.

ചെ​ൻ ഡോ​ങ്, ലി​യു യാ​ങ്, കാ​യ് സു​ഴെ എ​ന്നി​വ​രു​ടെ ദൗ​ത്യ സം​ഘ​മാ​ണ് 183 ദി​വ​സം ബ​ഹി​രാ​കാ​ശ​ത്ത് ക​ഴി​ഞ്ഞ​ത്.

തി​ങ്ക​ളാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം 12. 10നാ​ണ് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രേ​യും വ​ഹി​ച്ച് ഷെ​ൻ​ഷോ​വ് 14 പേ​ട​കം ഭൂ​മി​യി​ലെ​ത്തി​യ​ത്.

ഗോ​ബി മ​രു​ഭൂ​മി​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യാ​യ ഇ​ന്നെ​ർ മം​ഗോ​ളി​യ​യി​ലാ​ണ് പേ​ട​കം ഇ​റ​ങ്ങി​യ​ത്. ചൈ​ന​യു​ടെ ടി​യാ​ങ്‌​ഗോ​ങ് ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് ഇ​വ​ർ ജൂ​ൺ അ​ഞ്ചി​ന് ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് പോ​യ​ത്.

ചൈ​ന​യു​ടെ ബ​ഹി​രാ​കാ​ശ നി​ല​യം അ​തി​ന്റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഈ ​മൂ​ന്ന് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രും അ​വി​ടെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ബാ​ക്കി ജോ​ലി​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നാ​യി ചൈ​ന ഷെ​ൻ​ഷൗ 15 എ​ന്ന ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ൽ മൂ​ന്ന് സ​ഞ്ചാ​രി​ക​ളെ അ​യ​ച്ചി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച​യാ​ണ് ഇ​വ​രെ ബ​ഹി​രാ​കാ​ശ​ത്തേ​യ്ക്ക് എ​ത്തി​ച്ച​ത്. ബ​ഹി​രാ​കാ​ശ നി​ല​യം കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ചൈ​ന 11 ദൗ​ത്യ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു, ആ 11 ​ദൗ​ത്യ​ങ്ങ​ളി​ൽ അ​വ​സാ​ന​ത്തേ​താ​ണ് ഷെ​ൻ​ഷൗ -15.

ചൈ​ന​യു​ടെ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തെ ചൈ​ന​യി​ൽ ‘സെ​ല​സ്റ്റി​യ​ൽ പാ​ല​സ്’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. 2021 ഏ​പ്രി​ലി​ലാ​ണ് ഇ​തി​ന്റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

ടി ​ആ​കൃ​തി​യി​ലു​ള്ള മൂ​ന്ന് മൊ​ഡ്യൂ​ളു​ക​ൾ കൊ​ണ്ടാ​ണ് ഈ ​ബ​ഹി​രാ​കാ​ശ നി​ല​യം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ന്റെ ഭാ​രം 180 ട​ൺ ആ​യി​രി​ക്കും. അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തോ​ടെ ബ​ഹി​രാ​കാ​ശ നി​ല​യം പൂ​ർ​ണ്ണ​മാ​യും സ​ജ്ജ​മാ​കും.

Related posts

Leave a Comment