ഇത്തരത്തില്‍ 12 വീഡിയോകള്‍! ബലാത്സംഗക്കേസില്‍ പ്രതിയായ മുന്‍ കേന്ദ്രമന്ത്രിയെ എസ്‌ഐടി ഏഴ് മണിക്കൂര്‍ ചോദ്യംചെയ്തു; പരാതിക്കാരിയുടെ അച്ഛന്‍ പറയുന്നത് ഇങ്ങനെ…

ല​ഖ്നൗ: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ പ്ര​തി​യാ​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി ചി​ന്മ​യാ​ന​ന്ദി​നെ പ്ര​ത്യേ​കാ​ന്വേ​ഷ​ണ​സം​ഘം (എ​സ്ഐടി) ചോ​ദ്യം​ചെ​യ്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.20ന് ​തു​ട​ങ്ങി​യ ചോ​ദ്യം ചെ​യ്യ​ൽ പു​ല​ർ​ച്ചെ ഒ​ന്നു​വ​രെ നീ​ണ്ടു​നി​ന്നു. ഏ​ഴു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ ചി·​യാ​ന​ന്ദ് സ​ഹ​ക​രി​ച്ച​താ​യി അ​ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ വി​ശ​ദാം​ശം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

വി​വ​സ്ത്ര​നാ​യ ചിന്മയാ​ന​ന്ദി​നെ ഒ​രു പെ​ണ്‍​കു​ട്ടി മ​സാ​ജ് ചെ​യ്യു​ന്ന വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്ന് പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. പ​രാ​തി​ക്കാ​രി ഒ​ളി​ക്യാ​മ​റ ഉ​പ​യോ​ഗി​ച്ച് പ​ക​ർ​ത്തി​യ​താ​ണി​ത്. “ഇ​ത്ത​ര​ത്തി​ൽ 12 വീ​ഡി​യോ​ക​ൾ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. ചിന്മയാ​ന​ന്ദ് യു.​പി. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ സു​ഹൃ​ത്താ​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ക​യാ​ണ്’’ -പ​രാ​തി​ക്കാ​രി​യു​ടെ അ​ച്ഛ​ൻ പ​റ​ഞ്ഞു. ഈ ​വീ​ഡി​യോ കേ​സി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് വി​ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ർ.​കെ. ച​തു​ർ​വേ​ദി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​സി​ലെ തെ​ളി​വു​ക​ൾ ന​ഷ്ട​മാ​യെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ നി​യ​മ​വി​ദ്യാ​ർ​ഥി​നി​യു​ടെ അ​ച്ഛ​ൻ ആ​രോ​പി​ച്ചു. ഒ​ളി​കാ​മ​റ ഘ​ടി​പ്പി​ച്ച ര​ണ്ടു ക​ണ്ണ​ട​ക​ളു​പ​യോ​ഗി​ച്ച് മ​ക​ൾ ശേ​ഖ​രി​ച്ച തെ​ളി​വു​ക​ൾ ഹോ​സ്റ്റ​ൽ​മു​റി​യി​ൽ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്നു. പി​ന്നീ​ട് കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് മു​റി മു​ദ്ര​വെ​ച്ചു.

തി​ങ്ക​ളാ​ഴ്ച അ​ന്വേ​ഷ​ണ​സം​ഘം മു​ദ്ര​വെ​ച്ച മു​റി തു​റ​ന്ന​പ്പോ​ൾ ര​ണ്ടു ക​ണ്ണ​ട​ക​ളും ന​ഷ്ട​മാ​യി​രു​ന്നെ​ന്ന് വ്യാ​ഴാ​ഴ്ച അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ​യും അ​ച്ഛ​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് മു​റി​തു​റ​ന്ന​ത്. മ​ക​ളു​ടെ സു​ഹൃ​ത്തും പെ​ൻ​ഡ്രൈ​വി​ൽ ശേ​ഖ​രി​ച്ച തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts