ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെ ലഭിച്ചിട്ടും..! ഓ​ട്ടോ ഡ്രൈ​വ​റും യാ​ത്രക്കാ​രി​യും ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം: പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം

ചേ​ർ​ത്ത​ല: ക​ഴി​ഞ്ഞ ദി​വ​സം ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഓ​ട്ടോ ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​രിയെയും ആ​ക്ര​മി​ച്ച​വ​രെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. വ​യ​ലാ​ർ ഒ​ള​ത​ല സ്വ​ദേ​ശി​ക​ളാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ര​തീ​ഷും യാ​ത്ര​ക്കാ​രി പു​ഷ്പ​കു​മാ​രി​യു​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് രാ​ത്രി എ​ട്ടി​നു ചേ​ർ​ത്ത​ല​യി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി തി​രി​കെ വ​രു​ന്പോ​ൾ വ​ട​ക്കേ അ​ങ്ങാ​ടി ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റു​ള്ള ഇ​രു​വേ​ലി​പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​യു​വാ​ക്ക​ൾ ഓ​ട്ടോ ത​ട​ഞ്ഞ് ഇ​രു​വ​രെ​യും മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

ചേ​ർ​ത്ത​ല ആ​ശു​പു​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രി​ൽ നി​ന്ന് പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ക്ര​മി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ ഉ​ൾ​പ്പെ​ടെ ല​ഭി​ച്ചി​ട്ടും അ​ന്വേ​ഷ​ണം ഉ​ർ​ജി​ത​മാ​ക്കാ​നോ അ​ക്ര​മം ന​ട​ന്ന സ്ഥ​ല​ത്തെ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​വാ​നോ പോ​ലീ​സ് ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.

അ​ക്ര​മി​സം​ഘ​ങ്ങ​ളെ അ​മ​ർ​ച്ച ചെ​യ്ത് ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന ജീ​വി​തം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ ഏ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ൻ.​എ​സ് ശി​വ​പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts