ഹോട്ടലുകളിലും കടകളിലും ഉ​പ​യോ​ഗി​ച്ച എ​ണ്ണ​കൊ​ണ്ടു​ള്ള പാ​ച​കം വ്യാ​പ​കം; കണ്ടില്ലെന്ന് നടിച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് അ​ധി​കൃ​ത​ർ

ഷൊ​ർ​ണൂ​ർ: ഉ​പ​യോ​ഗി​ച്ച എ​ണ്ണ​കൊ​ണ്ടു​ള്ള പാ​ച​കം വ്യാ​പ​ക​മാ​യി​ട്ടും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച എ​ണ്ണ​യു​ടെ ബാ​ക്കി ക​ള​യാ​തെ മ​റ്റു പാ​ച​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥി​തി​യാ​ണു നി​ല​വി​ലു​ള്ള​ത്. മു​ഴു​വ​ൻ ഹോ​ട്ട​ലു​ക​ളി​ലും ചി​പ്സ്, വ​റു​ത്ത പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​ക്കു​ന്ന​തി​നു ഉ​പ​യോ​ഗി​ച്ച എ​ണ്ണ​യാ​ണ് ക​ട​ക​ളി​ൽ വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഈ ​എ​ണ്ണ​യി​ൽ പു​തി​യ എ​ണ്ണ ഒ​ഴി​ച്ചാ​ണ് പാ​ച​കം ചെ​യ്യ​ൽ. പ​ര​സ്യ​മാ​യി വ​റു​ത്ത സാ​ധ​ന​ങ്ങ​ൾ പാ​കം​ചെ​യ്യു​ന്ന ക​ട​ക​ളി​ൽ​പോ​ലും ആ​ളു​ക​ൾ നോ​ക്കി​നി​ല്ക്കേ പു​തി​യ എ​ണ്ണ ഇ​തി​ലേ​ക്ക് ഒ​ഴി​ക്കു​ന്ന​തു പ​തി​വു കാ​ഴ്ച​യാ​ണ്. ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ വ​റു​ക്കാ​നും പൊ​രി​ക്കാ​നും ഒ​രു പ്രാ​വ​ശ്യം ഉ​പ​യോ​ഗി​ച്ച എ​ണ്ണ വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കും.

ഉ​യ​ർ​ന്ന താ​പ​നി​ല​യി​ൽ എ​ണ്ണ തി​ള​യ്ക്കു​ന്ന​തോ​ടെ ഘ​ട​ന​യി​ൽ മാ​റ്റം വ​രും. എ​ണ്ണ​യി​ൽ പാ​കം​ചെ​യ്യു​ന്ന ഭ​ക്ഷ്യ​വ​സ്തു​വി​ലെ ഘ​ട​ക​ങ്ങ​ൾ ചേ​രു​ന്ന​തി​ലൂ​ടെ​യു​മാ​ണ് ഈ ​മാ​റ്റം ഉ​ണ്ടാ​കു​ന്ന​ത്. വീ​ണ്ടും ചൂ​ടാ​ക്കു​ന്പോ​ൾ എ​ണ്ണ​യു​ടെ ഘ​ട​ക​ങ്ങ​ളി​ൽ ഭൗ​തി​ക രാ​സ​മാ​റ്റ​വും വ​രും. നി​ശ്ചി​ത അ​ള​വി​ൽ കൂ​ടു​ത​ലാ​ണ് ടോ​ട്ട​ൽ-​പോ​ളാ​ർ കോ​ന്പൗ​ണ്ട്സ്. ഇ​ത് ഹൈ​പ്പ​ർ ടെ​ൻ​ഷ​ൻ, അ​ൽ​ഷി​മേ​ഴ്സ്, ക​ര​ൾ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ പി​ടി​പെ​ടു​മെ​ന്ന് ഉ​റ​പ്പാ​ണ്.

വ​ൻ​കി​ട ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന ക​ന്പ​നി​ക​ളി​ൽ​നി​ന്നും ഒ​രു പ്രാ​വ​ശ്യം ഉ​പ​യോ​ഗി​ച്ച എ​ണ്ണ ത​ട്ടു​ക​ട​ക​ളി​ലേ​ക്കും ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളി​ലേ​ക്കും എ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ച എ​ണ്ണ ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളി​ലെ​യും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കും എ​ത്തി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​രും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

വ​റു​ത്ത എ​ണ്ണ​യി​ൽ വീ​ണ്ടും പാ​ച​കം ചെ​യ്യു​ന്ന​തു പി​ടി​കൂ​ടാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ പ്ര​ശ്ന പ​രി​ഹാ​ര​മാ​കൂ

Related posts