സിപിഎം-ബിജെപി സംഘർഷം തുടർക്കഥയാകുന്നു; ചിറക്കടവിൽ നിരോധനാജ്ഞ നീട്ടി

കോട്ടയം: പൊൻകുന്നം ചിറക്കടവിൽ സിപിഎം-ബിജെപി രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് നിരോധനാജ്ഞ വീണ്ടും നീട്ടി. ഇത് മൂന്നാം തവണയാണ് ഇവിടെ നിരോധനാജ്ഞ നീട്ടുന്നത്. കഴിഞ്ഞ ദിവസം നിരോധനാജ്ഞ നിലനിൽക്കെ വീണ്ടും സംഘർഷമുണ്ടായിരുന്നു. ഇതോടെയാണ് ജില്ലാ ഭരണകൂടം നടപടികൾ കൂടുതൽ കർക്കശമാക്കിയത്.

14 ദിവസത്തേക്കാണ് ചിറക്കടവ് പഞ്ചായത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ചിറക്കടവ് പഞ്ചായത്തിന്‍റെ വിവിധ മേഖലകളിൽ പോലീസ് 24 മണിക്കൂർ പട്രോളിംഗ് നടത്തുന്നുണ്ട്.

പൊൻകുന്നത്തും ചിറക്കടവിലും തെക്കേത്തുകവലയിലുമടക്കം സംഘർഷ സാധ്യതയുള്ള മേഖലകളിൽ പോലീസ് കാര്യമായ സുരക്ഷയൊരുക്കാത്തതാണ് വീണ്ടും സംഘർഷമുണ്ടാകാൻ കാരണമെന്ന് ആരോപണമുയർന്നിരുന്നു.

Related posts