ചിതറ കൊലപാതകം; ഷാജഹാനെ കോൺഗ്രസുകാരനാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം; ബഷിറിനെ കൊലപ്പെടുത്തിയ പ്രതി സിപിഎമ്മുകാരനെന്ന് സഹോദരൻ

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ചി​ത​റ വ​ള​വു​പ​ച്ച​യി​ൽ സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം ബ​ഷീ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഷാ​ജ​ഹാ​ൻ സി​പി​എ​മ്മു​കാ​ര​നെ​ന്ന് സ​ഹോ​ദ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഷാ​ജ​ഹാ​നെ കോ​ൺ​ഗ്ര​സു​കാ​ര​നാ​ക്കു​ന്ന​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളാ​ണെ​ന്നും സ​ഹോ​ദ​ര​ൻ സു​ലൈ​മാ​ൻ ആ​രോ​പി​ച്ചു. വാ​ർ‌​ത്താ ചാ​ന​ലി​നോടാണ് സുലൈമാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഷാ​ജ​ഹാ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സി​പി​എം ആ​രോ​പ​ണം കോ​ൺ​ഗ്ര​സ് നി​ഷേ​ധി​ക്കുകയും ചെയ്തു. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ​മാ​ണെ​ന്ന സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണം കൊ​ല്ല​പ്പെ​ട്ട ബ​ഷീ​റി​ന്‍റെ സ​ഹോ​ദ​രി​യും നി​ഷേ​ധി​ച്ചി​രു​ന്നു. ഇതിന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​യു​ടെ സ​ഹോ​ദ​ര​ൻ ത​ന്നെ പ്ര​തി സി​പി​എ​മ്മു​കാ​ര​നാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ചി​ത​റ കൊ​ല​പാ​ത​കം പെ​രി​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കു​ള്ള പ്ര​തി​കാ​ര​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ത​ന്നെ രം​ഗ​ത്തുവ​ന്നി​രു​ന്നു.

അ​തേ​സ​മ​യം ബ​ഷീ​റി​നെ കൊ​ന്ന​ത് പ​ക​രം വീ​ട്ടാ​നെ​ന്ന് പ്ര​തി ഷാ​ജ​ഹാ​ന്‍റെ മൊ​ഴി. തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണ് ഷാ​ജ​ഹാ​ൻ ഇ​ങ്ങ​നെ മൊ​ഴി ന​ൽ​കി​യ​ത്. കൊ​ല്ലാ​ൻ വേ​ണ്ടി​ത്ത​ന്നെ​യാ​ണ് ബ​ഷീ​റി​നെ കു​ത്തി​യ​തെ​ന്നും ഷാ​ജ​ഹാ​ൻ സമ്മതിച്ചു. ഷാ​ജ​ഹാ​നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു കി​ട്ടു​ന്ന​തി​നാ​യി പൊ​ലീ​സ് ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കും.

Related posts