ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​നിർമിച്ച  പെ​രു​വ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് സ്കൂൾ ഓഡിറ്റോറിയം ചോർന്നൊലിക്കുന്നു; കരാറുകാരന്‍റെ നിർമാണത്തിൽ വൻ അഴിമതിയെന്ന് ആരോപണം

ക​ടു​ത്തു​രു​ത്തി: പെ​രു​വ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഓ​ഡി​റ്റോ​റി​യം ചോ​ർ​ന്നൊ​ലി​ക്കു​ന്ന​താ​യി പ​രാ​തി. വെ​ള്ളം ഒ​ഴു​കി​പ്പോകാ​ൻ വ​ച്ച പാ​ത്തി ദ്ര​വി​ച്ചു പോ​യ​തോ​ടെ​യാ​ണ്ഓ​ഡി​റ്റോ​റി​യം ന​ന​ഞ്ഞൊ​ലി​ക്കു​വാ​നി​ട​യാ​ക്കി​ത്. ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ത​റ​യി​ൽ ഇ​ട്ടി​രി​ക്കു​ന്ന ടൈ​ലു​ക​ൾ നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യാ​ണെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യാ​ണ് മൂ​ന്ന് വ​ർ​ഷം മു​ന്പ് ഓ​ഡി​റ്റോ​റി​യം നി​ർ​മി​ച്ച​ത്.

420 ല​ധി​കം പെ​ണ്‍​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ താ​യ്-​ക്കോ​ണ്ട, ക​രോട്ടെ, യോ​ഗ പ​രി​ശീ​ല​ന​ങ്ങ​ളും സ്കൂ​ളി​ന്‍റെ മ​റ്റു പൊ​തു​പ​രി​പാ​ടി​ക​ളും ഈ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ പ​ങ്കെ​ടു​ത്ത​തും വെ​ള്ള​ത്തി​ൽ ച​വി​ട്ടി നി​ന്നാ​ണ്.

ഓ​ഡി​റ്റോ​റി​യം നി​ർ​മി​ച്ച ക​രാ​റു​കാ​ര​നെ​തി​രെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഓ​ഡി​റ്റോ​റി​യം പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്നും സി​പി​ഐ പെ​രു​വ ബ്രാ​ഞ്ച് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts