സ്ത്രീകളുടെ സുരക്ഷയ്ക്കായി നരേന്ദ്രമോദി കൂടുതല്‍ ശ്രദ്ധ ചെലുത്തണം! ഇന്ത്യയിലെ സ്ത്രീകള്‍ നിങ്ങളില്‍ നിന്ന് അതാഗ്രഹിക്കുന്നുണ്ട്; മോദിയെ ഉപദേശിച്ച് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് അധ്യക്ഷ

രാജ്യത്തരങ്ങേറുന്ന പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള പ്രശ്‌നങ്ങളില്‍ രാജ്യ തലവനെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതല്‍ ശ്രദ്ധ പതിക്കണമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് അധ്യക്ഷ.

രാജ്യത്തെ സ്ത്രീ സുരക്ഷയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്നാണ് ക്രിസ്റ്റീന്‍ ലഗാര്‍ഡെ പറഞ്ഞിരിക്കുന്നത്. വാഷിംഗ്ടണില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇന്ത്യയിലെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്ക ലഗാര്‍ഡെ പങ്കുവെച്ചത്.

കഠുവ സംഭവം ആഗോള തലത്തില്‍ ചര്‍ച്ചയായിരുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ക്രിസ്റ്റീന്റെ വാക്കുകള്‍. ജനുവരിയില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ ഇന്ത്യയിലെ സ്ത്രീകളെക്കുറിച്ച് പരാമര്‍ശിച്ചില്ലെന്ന് ക്രിസ്റ്റീന്‍ ലഗാര്‍ഡെ തുറന്നടിച്ചിരുന്നു.

സ്ത്രീക്ക് പ്രത്യേക പരിഗണന കൊടുക്കിന്നിടത്ത് സാമ്പത്തികരംഗവും അഭിവൃദ്ധി പ്രാപിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും രാജ്യ തലവനെന്ന നിലയില്‍ മോദിയില്‍ നിന്ന് സ്ത്രീകള്‍ അത് പ്രതീക്ഷിക്കുന്നുണ്ടെന്നും ലംഗാര്‍ഡെ പറഞ്ഞു.

 

 

Related posts