കാഞ്ഞിരപ്പള്ളി: ക്രിസ്മസ്-പുതുവത്സര ബംപർ അടിച്ച കാഞ്ഞിരപ്പള്ളിയിലെ ഭാഗ്യവാനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല.കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നൈനാർ പള്ളിക്കു സമീപമുള്ള ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖിന്റെ ന്യൂ ലക്കി സെന്ററിൽനിന്ന് വിറ്റ ലോട്ടറിക്കാണ് ക്രിസ്മസ്-പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം 20 കോടി രൂപ അടിച്ചത്.
ഇതുവരെയായിട്ടും ആരും വിളിക്കുകയോ ലോട്ടറിയുമായി കടയിലെത്തുകയോ ചെയ്തിട്ടില്ലെന്ന് എ. സുദീഖ് പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ ഭാഗ്യശാലിയെ കണ്ടെത്താൻ ഇന്നലെയും നാട്ടുകാർ ശ്രമം നടത്തിയെങ്കിലും ഇപ്പോഴും കാണാമറയത്താണ്.
