കൈ​ പൊ​ള്ളി ക്ഷീ​ര​ക​ര്‍ഷ​ക​ര്‍; പാ​ല്‍വി​ല കൂ​ട്ടാ​തെ പ​റ്റി​ല്ല

കോ​ട്ട​യം: വേ​ന​ല്‍ ശ​ക്തി​പ്പെ​ടും​തോ​റും ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് ന​ഷ്ടം പെ​രു​കു​ന്നു. വേ​ന​ലി​ല്‍ പ​ച്ച​പ്പു​ല്ല് കി​ട്ടാ​നി​ല്ല. കാ​ലി​ത്തീ​റ്റ​യ്ക്ക് താ​ങ്ങാ​നാ​വാ​ത്ത വി​ല​യും. വേ​ന​ലി​ല്‍ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കൂ​ടി​വ​രു​മ്പോ​ഴും പാ​ലി​ന്‍റെ സം​ഭ​ര​ണ​വി​ല ഉ​യ​ര്‍ത്തു​ന്നി​ല്ല. ത​ദ്ദേ​ശ ഇ​ല​ക‌്ഷ​നു പി​ന്നാ​ലെ പാ​ല്‍വി​ല കൂ​ട്ടു​മെ​ന്ന് മ​ന്ത്രി ചി​ഞ്ചു​റാ​ണി നി​യ​മ​സ​ഭ​യി​ല്‍ പ്ര​സ്താ​വി​ച്ചി​രു​ന്നു. പ​ശു​വി​നെ പ​രി​പാ​ലി​ക്കു​ന്ന​തു​ള്‍പ്പെ​ടെ നോ​ക്കി​യാ​ല്‍ ഒ​രു ലി​റ്റ​ര്‍ പാ​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് 60 രൂ​പ​യ്ക്ക മു​ക​ളി​ല്‍ ചെ​ല​വു​ വ​രും.

മി​ല്‍ക്ക് സൊ​സൈ​റ്റി​ക​ളി​ല്‍ നി​ല​വി​ല്‍ ലി​റ്റ​റി​ന് ശ​രാ​ശ​രി 42 രൂ​പ​യാ​ണ് ക​ര്‍ഷ​ക​നു കി​ട്ടു​ന്ന​ത്. ജ​ല​സ്രോ​ത​സു​ക​ള്‍ വ​റ്റു​ന്ന​തോ​ടെ പ​ശു​ക്ക​ളെ കു​ളി​പ്പി​ക്കാ​നും കു​ടി​പ്പി​ക്കാ​നും വെ​ള്ളം ക​ണ്ടെ​ത്തു​ക ദു​ഷ്‌​ക​ര​മാ​കും. ഒ​രു ചാ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് 1500 രൂ​പ​യും ഒ​രു ചാ​ക്ക് ത​വി​ടി​ന് 1400 രൂ​പ​യും ഒ​രു കെ​ട്ട് വൈ​ക്കോ​ലി​ന് 300 രൂ​പ​യു​മാ​ണ് വി​ല.

പ​ച്ച​പ്പു​ല്ല് കൊ​ടു​ക്കു​മ്പോ​ള്‍ കി​ട്ടു​ന്ന പാ​ല് വൈ​ക്കോ​ൽ കൊ​ടു​ക്കു​മ്പോ​ള്‍ കി​ട്ടി​ല്ല. കൊ​ഴു​പ്പ് നോ​ക്കി​യാ​ണ് ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ പാ​ലി​നു വി​ല ന​ല്‍കു​ന്ന​ത്. പാ​ലി​ന് കൊ​ഴു​പ്പ് കു​റ​ഞ്ഞ​തോ​ടെ കി​ട്ടു​ന്ന വി​ല​യി​ലും കു​റ​വു​വ​ന്നു. ചെ​റു​കി​ട ക​ര്‍ഷ​ക​രെ​യാ​ണ് ഇ​തു സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്.വ​ന്‍കി​ട ഫാ​മു​ക​ളി​ല്‍ ഫാ​നു​ക​ള്‍ സ്ഥാ​പി​ച്ചു തൊ​ഴു​ത്ത് ശീ​തീ​ക​രി​ക്കു​ക​യും ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള ഫാ​മു​ക​ളി​ല്‍ പ​ച്ച​പ്പു​ല്ലു​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന് വ​ലി​യ ചെ​ല​വ് വ​രും. ഏ​താ​നും പ​ശു​ക്ക​ളെ മാ​ത്രം വ​ള​ര്‍ത്തു​ന്ന ക​ര്‍ഷ​ക​ര്‍ക്ക് ഇ​ത് താ​ങ്ങാ​നാ​വി​ല്ല.

ആ​റു​വ​ര്‍ഷം മു​ന്പ് മി​ല്‍മ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ഒ​രു ലി​റ്റ​ര്‍ പാ​ല്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ 48.50 രൂ​പ ചെ​ല​വു​വ​രു​മെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്ന് ഒ​രു കി​ലോ കാ​ലി​ത്തീ​റ്റ​യ്ക്ക് 23.50 രൂ​പ​യാ​യി​രു​ന്ന​ത് 32 രൂ​പ​യാ​യി. വേ​ന​ല്‍ ശ​ക്തി​പ്പെ​ട്ട​തോ​ടെ പ​ശു​ക്ക​ള്‍ക്ക് പ​നി, അ​കി​ടു​വീ​ക്കം, കു​ള​മ്പു​രോ​ഗം ഉ​ള്‍പ്പെ​ടെ രോ​ഗ​ങ്ങ​ള്‍ വ​ര്‍ധി​ച്ചു​വ​രി​ക​യാ​ണ്. മ​രു​ന്നു​വി​ല നോ​ക്കി​യാ​ല്‍ ചി​കി​ത്സ ഭാ​രി​ച്ച ബാ​ധ്യ​ത​യാ​ണ്. പ​ശു​വ​ള​ര്‍ത്ത​ലി​ല്‍ മെ​ച്ച​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ഷീ​ര​മേ​ഖ​ല​യി​ല്‍നി​ന്നു പി​ന്‍വാ​ങ്ങു​ന്ന ക​ര്‍ഷ​ക​രു​ടെ എ​ണ്ണം വ​ര്‍ധി​ച്ചു​വ​രി​ക​യാ​ണ്. ര​ണ്ടും മൂ​ന്നും പ​ശു​ക്ക​ളെ വ​ള​ര്‍ത്തു​ന്ന​വ​ര്‍ക്ക് ഇ​പ്പോ​ള്‍ മേ​ഖ​ല​യി​ല്‍ പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

സം​ഭ​ര​ണ​വി​ല ഉ​യ​ര്‍ത്തു​ക​യും കാ​ലി​ത്തീ​റ്റ​യ്ക്ക് ഉ​ള്‍പ്പെ​ടെ സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക​യും ചെ​യ്യാ​തെ ക്ഷീ​ര​മേ​ഖ​ല മു​ന്നോ​ട്ടു​ പോ​കി​ല്ല. ലി​റ്റ​റി​ന് ആ​റു രൂ​പ​യു​ടെ വ​ര്‍ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് ക​ര്‍ഷ​ക​രു​ടെ പ്ര​തീ​ക്ഷ. ഇ​തി​നു മു​ന്‍പ് 2019 സെ​പ്റ്റം​ബ​റി​ല്‍ ലി​റ്റ​റി​ന് നാ​ലു രൂ​പ​യും 2022 ഡി​സം​ബ​റി​ല്‍ ലി​റ്റ​റി​ന് ആ​റു രൂ​പ​യും മി​ല്‍മ കൂ​ട്ടി​യി​രു​ന്നു. നി​ല​വി​ല്‍ മി​ല്‍മ പാ​ല്‍ വി​ല ലി​റ്റ​റി​ന് 56 രൂ​പ​യാ​ണ്.

Related posts

Leave a Comment