സാ​ന്താ​ക്ലോ​സി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത മോ​തി​ര​ത്തി​നു പ​ഴ​ക്കം 700 വ​ർ​ഷം

സാ​ന്താ​ക്ലോ​സി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത 700 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മോ​തി​രം ക​ണ്ടെ​ത്തി. തെ​ക്ക​ൻ ഇ​സ്രാ​യേ​ലി​ലെ ഒ​രു പു​രാ​ത​ന പൂ​ന്തോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഈ ​അ​പൂ​ർ​വമോ​തി​രം ക​ണ്ടെ​ത്തി​യ​ത്.

വെ​ങ്ക​ല​ത്തി​ൽ തീ​ർ​ത്തി​രി​ക്കു​ന്ന ഈ ​മോ​തി​ര​ത്തി​ൽ വി​ശു​ദ്ധ നി​ക്കോ​ളാ​സി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു സ​ഹാ​യി​യു​ടെ ചി​ത്ര​വും കൊ​ത്തി​വ​ച്ചി​ട്ടു​ണ്ട്. 700 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഏ​തെ​ങ്കി​ലും തീ​ർ​ഥാ​ട​ക​ന്‍റെ​യാ​കാം ഈ ​മോ​തി​രം എ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.

യാ​ത്രി​ക​രു​ടെ മ​ധ്യ​സ്ഥ​നാ​ണ് സാ​ന്താ​ക്ലോ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ശു​ദ്ധ നി​ക്കോ​ളാ​സ്. ആ​ദ്യ​മാ​യാ​ണ് വി​ശു​ദ്ധ നി​ക്കോ​ളാ​സി​ന്‍റെ രൂ​പം ആ​ലേ​ഖ​നം ചെ​യ്ത ഒ​രു മോ​തി​രം ഇ​സ്രാ​യേ​ലി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​ത്.

Related posts