പ്രതിയുടെ കാര്യം ജബ..ജബ..! വീ​ട്ട​മ്മ​യെ ബ​ല​മാ​യി പി​ടി​കൂ​ടി ചും​ബി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ക്ക് ക​ടി​ച്ചെ​ടു​ത്ത സംഭവം ; രഹസ്യമായി നാക്ക് തുന്നിച്ചേർത്ത് പുറത്തിറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

വൈ​പ്പി​ൻ : രാ​ത്രി​യി​ൽ വീ​ട്ടു​വ​ള​പ്പി​ൽ ക​യ​റി ബലമായി ചുംബിച്ച യുവാവിന്‍റെ നാക്ക് വീട്ടമ്മ കടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. ഞാ​റ​ക്ക​ലെ ടൂ​റി​സ്റ്റ് ടെ​ന്പോ ഡ്രൈ​വ​റാ​യ ഞാ​റ​ക്ക​ൽ മൂ​രി​പ്പാ​ട​ത്ത് എം. ​ജി. രാ​കേ​ഷ് (30) ആ​ണ് റി​മാ​ൻഡിലായത്.

സം​ഭ​വ​ത്തി​നു​ശേ​ഷം 30000 രൂ​പ മു​ട​ക്കി ന​ഗ​ര​ത്തി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ള​രെ ര​ഹ​സ്യ​മാ​യി നാ​ക്കി​ന്‍റെ ശ​സ്ത്ര​ക്രീ​യയ്​ക്കാ​യി പ്ര​വേ​ശി​ച്ചി​രു​ന്ന പ്ര​തി​യെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഡി​സ്ചാ​ർ​ജ്ജ് ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഞാ​റ​ക്ക​ൽ ഫ​സ്റ്റ്ക്ലാസ് മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാൻഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ശസ്ത്രക്രീയയ്ക്കുശേഷം പ്രതിയുടെ സംസാരത്തിൽ വ്യക്തതക്കുറവുണ്ട്. പ​രാ​തി​യോ​ടൊ​പ്പം വീ​ട്ട​മ്മ പോ​ലീ​സി​നു ന​ൽ​കി​യ ര​ണ്ട് സെന്‍റിമീറ്റർ നീ​ള​മു​ള്ള നാ​ക്കി​ന്‍റെ ക​ഷ​ണം ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​താ​യി ഞാ​റ​ക്ക​ൽ എ​സ് ഐ ​ആ​ർ ര​ഗീ​ഷ് കു​മാ​ർ അ​റി​യി​ച്ചു. നാ​ക്ക് പ്ര​തി​യു​ടേ​താ​ണെ​ന്ന് തെ​ളി​യി​ക്കാ​നാ​ണി​ത്.

27നു ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​വ​ള​പ്പി​ൽ ക​യ​റി​യ പ്ര​തി പു​റ​ത്ത് ശു​ചി​മു​റി​യു​ടെ സ​മീ​പം നി​ന്നി​രു​ന്ന നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​രി​യാ​യ വീ​ട്ട​മ്മ​യെ ക​ട​ന്നു പി​ടിക്കുകയായിരുന്നു. വെ​ളി​ച്ച​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ പ്ര​തി ആ​രെ​ന്ന് വീ​ട്ട​മ്മ​ക്ക് വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. അ​വി​വാ​ഹി​ത​നാ​ണ്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​എ​സ്ഐ ജോ​ണ്‍​സ​ണ്‍, എ​സ്സി​പി​ഒ മാ​രാ​യ സു​ധി, സ​ത്യ​ൻ, സി​പി​ഒ ശ​ര​ത്ബാ​ബു എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts