അമ്പടി മേഴ്‌സി..! മദ്യപിച്ച് ഓട്ടോയോടിച്ച് അയൽവാസിയുടെ മതിൽ തകർത്തു ചോദ്യം ചെയ്തപ്പോൾ ചീത്തവിളിയും; പിടികൂടാ നെത്തിയ വനിതാപോലീസിനുനേരെ കൈയ്യറ്റവും; ഒടുവിൽ…

arrest-mercyകോ​ട്ട​യം: മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ട്ടോ ഓ​ടി​ച്ച് അ​യ​ൽ​വാ​സി​യു​ടെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ക്കു​ക​യും  സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ വ​നി​താ പോ​ലീ​സി​നെ കൈ​യ്യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യ യു​വ​തി റി​മാ​ൻ​ഡി​ൽ. ശ​നി​യാ​ഴ്ച   രാ​ത്രി ഏ​ഴ​ര​യോ​ടെ പാ​ത്താ​മു​ട്ട​ത്താ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ യു​വ​തി അ​ഴി​ഞ്ഞാ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി മേ​ഴ്സി മേ​രി (36)യാ​ണ് ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​ത്.മ​ദ്യ​പി​ച്ച് ഓ​ട്ടോ ഓ​ടി​ച്ച​തി​നും അ​യ​ൽ​വാ​സി​യെ ചീ​ത്ത​വി​ളി​ച്ച​തി​നും വ​നി​താ പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ത​ട​സം സൃ​ഷ്ടി​ച്ച​തി​നു​മാ​ണ്  കേ​സ്.    സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ:

മേ​ഴ്സി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ട്ടം വ​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ താ​ക്കോ​ൽ പി​ടി​ച്ചു​വാ​ങ്ങി ഓ​ടി​ച്ചു പോ​കു​ന്പോ​ഴാ​ണ് അ​യ​ൽ​വാ​സി​യു​ടെ മ​തി​ൽ ത​ക​ർ​ത്ത​ത്.ഇ​തു ചോ​ദ്യം ചെ​യ്ത അ​യ​ൽ​വാ​സി​യെ ചീ​ത്ത വി​ളി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​യ​ത്. അ​യ​ൽ​വാ​സി ചി​ങ്ങ​വ​നം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. വ​നി​താ പോ​ലീ​സു​മാ​യി എ​ത്തി​യ ചി​ങ്ങ​വ​നം പോ​ലീ​സി​നെ​യും ചീ​ത്ത​വി​ളി​ച്ചു. പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച വ​നി​താ പോ​ലീ​സി​നെ കൈ​യ്യേ​റ്റം ചെ​യ്തു. പി​ന്നീ​ട് യു​വ​തി​യെ പോ​ലീ​സ് ക​സ​റ്റ​ഡി​യി​ലെ​ടു​ത്ത് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി.

Related posts