പോലീസ് പരിശോധിച്ചു, ഇതൊക്കെ തെറിയാണോ… ക​ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളും പ​ശ്ചാ​ത്ത​ല​വും; ചുരുളിക്ക് പോലീസിന്‍റെ ക്ലീൻ ചിറ്റ്

തി​രു​വ​ന​ന്ത​പു​രം: ചു​രു​ളി​യി​ൽ ക​ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളും പ​ശ്ചാ​ത്ത​ല​വു​മാ​ണെ​ന്നും സി​നി​മ നി​രോ​ധി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഡി​ജി​പി നി​യോ​ഗി​ച്ച മൂ​ന്നം​ഗ സ​മി​തി​യാ​ണ് സി​നി​മ​യ്ക്ക് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യ​ത്.

എ​ഡി​ജി​പി പ​ത്മ​കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി ദി​വ്യ ഗോ​പി​നാ​ഥ്, എ​സി​പി എ.​ന​സീം എ​ന്നി​വ​ർ ചേ​ർ​ന്ന സ​മി​തി​യാ​ണ് സി​നി​മ ക​ണ്ട് വി​ല​യി​രു​ത്തി ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റും.

ചു​രു​ളി സി​നി​മ​യി​ൽ സ​ഭ്യ​മ​ല്ലാ​ത്ത ഭാ​ഷ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​ഭി​ഭാ​ഷ​ക സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി സി​നി​മ കാ​ണാ​ൻ പോ​ലീ​സി​നെ നി​യോ​ഗി​ച്ച​ത്.

സി​നി​മ എ​ന്ന ക​ലാ​രൂ​പം സ​മൂ​ഹ​ത്തെ സ്വാ​ധീ​നി​ക്കു​ന്ന​താ​ണെ​ന്നും ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും അ​ന്ത​സ് ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​ക്ഷേ​പം.

Related posts

Leave a Comment