ത​ല​സ്ഥാ​ന​ത്ത് ര​ണ്ടി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ്; കോളജുകൾ അടയ്ക്കുന്നു; മാ​ളു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കും

 

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് പ​രി​ശോ​ധി​ക്കു​ന്ന ര​ണ്ടി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് 6,800 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ ടി​പി​ആ​ർ 48 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​രു​ക​യും ചെ​യ്തു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ ഇ​ന്ന് ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു​വെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. മാ​ളു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കും.

വി​വാ​ഹ പാ​ർ​ട്ടി​ക​ളി​ൽ 50 പേ​രി​ൽ കൂ​ടു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. സം​ഘ​ന​ക​ളു​ടെ പൊ​തു​യോ​ഗം അ​നു​വ​ദി​ക്കി​ല്ലെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ത​ല​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ൾ അ​ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ത്ത്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ൾ കൂ​ടി അ​ട​യ്ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

രാ​ത്രി ഒ​ൻ​പ​തി​ന് ശേ​ഷം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ശി​പാ​ർ​ശ​യും സ​ർ​ക്കാ​രി​ന് മു​ന്നി​ലു​ണ്ട്. ബു​ധ​നാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും.

Related posts

Leave a Comment