ഒരു കുഞ്ഞൻ സല്യൂട്ട് നല്കിയ കൊച്ചുമിടുക്കിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ഒരു കൊച്ചു പെൺകുട്ടി സിഐഎസ്എഫ് ജവാന് എയർപോട്ടിൽ സല്യൂട്ട് നല്കുന്ന ഹൃദയസ്പർശിയായ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
രാജ്യത്തിന് കാവൽ നില്കുന്ന സിഐഎസ്എഫ് ജവാന് ഒരു കുഞ്ഞ് സല്യൂട്ട് . ലോകം ഉറങ്ങുമ്പോൾ ഉറങ്ങാതെയിരുന്നു രാജ്യത്തിന് കാവലാകുന്ന ജവാന്മാർക്ക് നല്കുന്ന ബഹുമാനവും സ്നേഹവും ഏറെയാണ്. എന്നാൽ, എയർപോട്ടിൽ വച്ച് ഒരു സിഐഎസ്എഫ് ജവാന് ഒരു കുഞ്ഞു മിടുക്കി നല്കിയത് ഹൃദയഹാരിയായ സല്യൂട്ട്! അതിലുണ്ട് സ്നേഹവും ബഹുമാനവും ധരിച്ചിരിക്കുന്ന യൂണിഫോമിനോടുള്ള ആദരവും…
ആത്മാഭിമാനത്തിന്റെ മൂർത്തിമത്ഭാവമാണ് സിഐഎസ്എഫ് ജവാന്റെ മനസിൽ വിരിഞ്ഞത്, ആ കൊച്ചു കുഞ്ഞിന് രാജ്യത്തോടുള്ള സ്നേഹവും കരുതലും ജവാന് നല്കിയ കൊച്ചു സല്യൂട്ടിൽ ഒളിഞ്ഞിരിപ്പുണ്ട്, ആ കുഞ്ഞു മനസിലുരുത്തിരിഞ്ഞ സ്നേഹത്തിന്റെ പ്രതിഫലനമാണ് പെൺകുട്ടി നല്കിയ സല്യൂട്ട്. തിരിച്ച് സിഐഎസ്എഫ് ജവാനും കൊച്ചുമിടുക്കിക്കും ചിരിച്ചുകൊണ്ട് സല്യുട്ട് നല്കി.
ഏറ്റവും ശക്തമായ സല്യൂട്ട് ഹൃദയത്തിൽ നിന്ന് വരുന്നതാണ്! നമ്മുടെ സുരക്ഷ ഉറപ്പാക്കുന്നവരോട് ഇവിടുത്തെ പൗരന്മാർക്കുള്ള സ്നേഹത്തിന്റെ മനോഹരമായ കാഴ്ചയാണിത്. മനോഹരം, നമ്മുടെ സായുധ സേനയ്ക്ക് നന്ദി, അവർ ഉള്ളതുകൊണ്ടാണ് നമ്മൾ സമാധാനമായി ജീവിക്കുന്നതും ഉറങ്ങുന്നതും എന്നിങ്ങനെയുള്ള ഹൃദയഹാരിയായ കുറിപ്പുകളാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.
