പൂ​ര​വി​സ്മ​യ​ങ്ങ​ൾ കാ​ണാ​ൻ തെ​ക്കേ​ഗോ​പു​ര​ന​ട തു​റ​ന്നു, പൂ​ര​വി​ളം​ബ​ര​മാ​യി; ശി​വ​രാ​ജു​വി​ന്‍റെ​അ​ഴ​കി​ൽ തൃ​ശി​വ​പു​രി ! സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ

തൃ​ശൂ​ർ: പൂ​ര​ക്കാ​ഴ്ച​ക​ളു​ടെ വി​സ്മ​യ​ങ്ങ​ൾ ലോ​ക​ത്തി​നു കാ​ണി​ച്ചു​കൊ​ടു​ക്കാ​ൻ നെ​യ്ത​ല​ക്കാ​വി​ല​മ്മ എ​ഴു​ന്ന​ള്ളി​യെ​ത്തി തെ​ക്കേ ഗോ​പു​ര​ന​ട തു​റ​ന്ന​തോ​ടെ പൂ​ര​വി​ളം​ബ​ര​മാ​യി. കൊ​മ്പ​ൻ എ​റ​ണാ​കു​ളം ശി​വ​കു​മാ​ർ നെ​യ്ത​ല​ക്കാ​വി​ല​മ്മ​യു​ടെ തി​ട​മ്പേ​റ്റി​വ​ന്ന് വ​ട​ക്കു​ന്നാ​ഥ​ന്‍റെ തെ​ക്കേ ഗോ​പു​ര തു​റ​ന്നി​ട്ട​പ്പോ​ൾ ആ ​ച​ട​ങ്ങി​നു സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പൂ​ര​പ്രേ​മി​ക​ൾ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ നി​റ​ഞ്ഞു​നി​ന്നു.

ച​ട​ങ്ങു മാ​ത്ര​മാ​ണെ​ങ്കി​ലും അ​ഴ​കൊ​ട്ടും കു​റ​യാ​തെ​യാ​യി​രു​ന്നു നെ​യ്ത​ല​ക്കാ​വി​ല​മ്മ​യു​ടെ എ​ഴു​ന്ന​ള്ളി​പ്പും മേ​ള​വും. 36 മ​ണി​ക്കൂ​ർ നീ​ളു​ന്ന പൂ​ര​ങ്ങ​ൾ പ​ല​തു​ക​ണ്ട പു​ര​ക്ക​മ്പ​ക്കാ​ർ ഇ​ത്ത​വ​ണ​ത്തെ പൂ​രം എ​ങ്ങ​നെ​യു​ണ്ടെ​ന്ന് അ​റി​യാ​നും കാ​ണാ​നും പൂ​ര​ന​ഗ​രി​യി​ലേ​ക്ക് എ​ത്തു​മെ​ന്ന് ഉ​റ​പ്പ്.

തി​രു​വ​മ്പാ​ടി​യു​ടെ ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​നം കൂ​ടി ഇ​ന്ന് ആ​രം​ഭി​ച്ച​തോ​ടെ കൗ​സ്തു​ഭ​ത്തി​ലും പാ​റ​മേ​ക്കാ​വി​ന്‍റെ ച​മ​യ​ക്കാ​ഴ്ച​ക​ൾ നി​ര​ത്തി​യ അ​ഗ്ര​ശാ​ല​യി​ലും തി​ര​ക്കേ​റി. ആ​ന​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്. പൂ​ര​ക്ക​ച്ച​വ​ട​ക്കാ​ർ ന​ഗ​ര​ത്തി​ൽ ത​മ്പ​ടി​ച്ചു ക​ഴി​ഞ്ഞു. കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​ക്കാ​ല​ത്ത് വെ​ട്ടി​ക്കു​റ​ച്ച് ച​ട​ങ്ങു മാ​ത്ര​മാ​ക്കി ന​ട​ത്തി​യ പൂ​രം ഇ​പ്പോ​ൾ ഒ​രു മ​ഹാ​ദു​ര​ന്ത​ത്തി​നു​ശേ​ഷം വീ​ണ്ടും വെ​ട്ടി​ക്കു​റ​ച്ചു ന​ട​ത്തു​ക​യാ​ണ്.

നാ​ളെ പൂ​ര​ദി​വ​സം രാ​വി​ലെ ഏ​ഴ​ര​യോ​ടെ ക​ണി​മം​ഗ​ലം ശാ​സ്താ​വ് വ​ട​ക്കു​ന്നാ​ഥ​ന്‍റെ മ​ണ്ണി​ലെ​ത്തു​ന്ന​തോ​ടെ മ​ഹാ​പൂ​ര​ത്തി​നു തു​ട​ക്ക​മാ​കും. പൊ​ലി​മ കു​റ​ച്ചാ​ണു പൂ​രാ​ഘോ​ഷ​മെ​ങ്കി​ലും മ​റ്റ് എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്കും മാ​റ്റ​മി​ല്ല. ഘ​ട​ക​പൂ​ര​ങ്ങ​ൾ​ക്ക് ആ​ന​ക​ൾ കു​റ​യ്ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ക്ഷേ​ത്ര​ക്ക​മ്മി​റ്റി​ക​ളു​ടെ വി​യോ​ജി​പ്പി​നെ തു​ട​ർ​ന്ന് അ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

തി​രു​വ​ന്പാ​ടി​യു​ടെ മ​ഠ​ത്തി​ൽ​വ​ര​വ്, പാ​റ​മേ​ക്കാ​വി​ന്‍റെ ഇ​ല​ഞ്ഞി​ത്ത​റ മേ​ളം എ​ന്നി​വ മാ​റ്റ​മി​ല്ലാ​തെ പ​ഴ​യ​പ​ടി തു​ട​രും. തു​ട​ർ​ന്നു​ള്ള കു​ട​മാ​റ്റം 15 മി​നി​ട്ടാ​ക്കി ചു​രു​ക്കാ​നാ​ണു തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​രു​വി​ഭാ​ഗ​ത്തി​നും ആ​ന​ക​ൾ 15വീ​ത​മു​ണ്ടാ​കും. അ​തി​നു​ശേ​ഷം രാ​ത്രി എ​ഴു​ന്ന​ള്ളി​പ്പു​ക​ളും പ​ക​ൽ​പ്പൂ​ര​വും മാ​റ്റ​മി​ല്ലാ​തെ തു​ട​രും. സാ​ന്പി​ൾ വെ​ടി​ക്കെ​ട്ട് ഉ​പേ​ക്ഷി​ച്ച​പോ​ലെ 27നു ​പു​ല​ർ​ച്ചെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പൂ​ര​ത്തി​ന്‍റെ പ്ര​ധാ​ന വെ​ടി​ക്കെ​ട്ടും പ​ക​ൽ​പ്പൂ​ര​ത്തി​നു​ശേ​ഷം പാ​റ​മേ​ക്കാ​വ്, തി​രു​വ​ന്പാ​ടി ഭ​ഗ​വ​തി​മാ​ർ ഉ​പ​ചാ​രം ചൊ​ല്ലി​പ്പി​രി​ഞ്ഞു ക​ഴി​ഞ്ഞു​ള്ള പ​ക​ൽ വെ​ടി​ക്കെ​ട്ടും ഉ​ണ്ടാ​കി​ല്ല.

ശി​വ​രാ​ജു​വി​ന്‍റെഅ​ഴ​കി​ൽ തൃ​ശി​വ​പു​രി !
തൃ​ശൂ​ർ: നേ​ര​ത്തെ വ​ന്ന​പോ​ലെ​യ​ല്ല, കൊ​ന്പ​ൻ തൃ​ക്ക​ട​വൂ​ര്‍ ശി​വ​രാ​ജു പൂ​ര​ന​ഗ​രി​യി​ൽ ഇ​ത്ത​വ​ണ കാ​ലു​കു​ത്തി​യ​ത് വി​ശ്വ​പൂ​ര​ത്തി​നു പാ​റ​മേ​ക്കാ​വി​ല​മ്മ​യു​ടെ തി​ട​മ്പേ​റ്റു​ന്ന പു​തി​യ ഗ​ജ​നാ​യ​ക​നാ​യാ​ണ്.ഇ​ന്നു രാ​വി​ലെ പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി​യ ശി​വ​രാ​ജു​വി​നു ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളു​ടെ​യും പൂ​ര​പ്രേ​മി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കി.

വ​ട​ക്കു​ന്നാ​ഥ​നെ വ​ണ​ങ്ങി​യ​ശേ​ഷം കി​ഴ​ക്കേ​ഗോ​പു​രം വ​ഴി പു​റ​ത്തി​റ​ങ്ങി​യ കൊ​ന്പ​നെ പാ​ണ്ടി​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണു ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്. തു​ർ​ന്ന് പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ന​ട​യി​ലേ​ക്ക് ആ​ന​യി​ച്ചു. തെ​ക്കി​ന്‍റെ തേ​വ​ർ ഗ​ജ​രാ​ജ മ​ന്നാ​ടി​യാ​ർ തൃ​ക്ക​ട​വൂ​ര്‍ ശി​വ​രാ​ജു എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ​യാ​ണു പൂ​ര​ന​ഗ​രി​യി​ൽ അ​വ​ൻ എ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ഹാ​പൂ​ര​ത്തി​നു തി​ട​ന്പേ​റ്റാ​ൻ ത​യാ​റെ​ടു​ക്കു​ന്ന കൊ​ന്പ​നെ കൊ​ല്ലം തൃ​ക്ക​ട​വൂ​ർ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളും പൂ​ര​പ്രേ​മി​ക​ളും വ​ൻ ആ​വേ​ശ​ത്തോ​ടെ​യാ​ണു യാ​ത്ര​യാ​ക്കി​യ​ത്. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ആ​ന​യാ​യ ശി​വ​രാ​ജു​വി​ന് ആ​രാ​ധ​ക​രാ​ണ് ഏ​ക്ക​ത്തു​ക​യാ​യ ര​ണ്ട​ര​ല​ക്ഷം രൂ​പ ന​ല്കി​യ​ത്. കൊ​ല്ല​ത്തു​നി​ന്ന് ശി​വ​രാ​ജു പു​റ​പ്പെ​ടു​ന്ന കാ​ഴ്ച​ക​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

ആ​ന​യു​ടെ ഫി​റ്റ്ന​സ് സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ അ​നു​കൂ​ല റി​പ്പോ​ര്‍​ട്ട് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു സ​മ​ർ​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ശി​വ​രാ​ജു​വി​ന് അ​നു​മ​തി ല​ഭി​ച്ച​ത്.

തൃ​ശൂ​ര്‍ പൂ​ര​ത്തി​ന് ഉ​ച്ച​യ്ക്ക് പാ​റ​മേ​ക്കാ​വി​ന്‍റെ​പു​റ​പ്പാ​ട് മു​ത​ൽ ഇ​ല​ഞ്ഞി​ത്ത​റ​യി​ലും പി​ന്നീ​ടു​ള്ള തെ​ക്കോ​ട്ടി​റ​ക്ക​ത്തി​ലും കു​ട​മാ​റ്റ​ത്തി​നും പാ​റ​മേ​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേ​റ്റു​ന്ന​തു തൃ​ക്ക​ട​വൂ​ര്‍ ശി​വ​രാ​ജു​വാ​ണ് .ശി​വ​രാ​ജു ഒ​രു ത​വ​ണ പൂ​ര​ത്തി​ന് പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും പാ​റ​മേ​ക്കാ​വി​ല​മ്മ​യു​ടെ തി​ട​മ്പേ​റ്റാ​നു​ള്ള നി​യോ​ഗം ഇ​താ​ദ്യ​മാ​യാ​ണു ല​ഭി​ക്കു​ന്ന​ത്.

Related posts

Leave a Comment