മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഭ​ജ​ന​മ​രു​ത്; സമാധാനവും സ്നേഹവുമാണ് പുലരേണ്ടത്; പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ റി​മ ക​ല്ലി​ങ്ക​ൽ

കൊ​ച്ചി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ന​ടി റി​മ ക​ല്ലി​ങ്ക​ൽ. രാ​ജ്യ​ത്തെ മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഭ​ജി​ക്ക​രു​തെ​ന്നും സ​മാ​ധാ​ന​വും സ്നേ​ഹ​വു​മാ​ണു പു​ല​രേ​ണ്ട​തെ​ന്നും റി​മ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു റി​മ​യു​ടെ പ്ര​തി​ക​ര​ണം.

പൗ​ര​ത്വ ഭേ​ദ​ഗ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ദേ​ശീ​യ പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ച സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് റി​മ ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഡ​ൽ​ഹി ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും റി​മ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച ജാ​മി​ല മി​ല്ലി​യ ഇ​സ്ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ പോ​ലീ​സ് ക​ടു​ത്ത അ​ക്ര​മ​മാ​ണ് അ​ഴി​ച്ചു​വി​ട്ട​ത്. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ളി​ൽ ക​യ​റി വ​രെ പോ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളെ ത​ല്ലി​ച്ച​ത​ച്ചു. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​ണ്.

Related posts