എന്താ നാവിറങ്ങിപ്പോയോ..? ജാമിയ മിലിയയിലെ പോലീസ് അതിക്രമം; ഷാരുഖ് ഖാനെതിരേ പ്രമുഖരും സോഷ്യല്‍ മീഡിയയും

മും​ബൈ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ ഉ​ണ്ടാ​യ ന​ട​പ​ടി​യി​ൽ ബോ​ളി​വു​ഡ് താ​രം ഷാ​രൂഖ് ഖാ​ൻ മൗ​നം പാ​ലി​ക്കു​ന്ന​തി​ന് എ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​മ​ർ​ഷം. റേ​ഡി​യോ ജോ​ക്കി​യും ന​ട​നു​മാ​യ റോ​ഷ​ൻ അ​ബ്ബാ​സ്, എ​ഴു​ത്തു​കാ​ര​ൻ ആ​തി​ഷ് ത​സീ​ർ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ട്വി​റ്റ​റി​ലൂ​ടെ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​ത്ര​യേ​റെ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് മൗ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്ന് റോ​ഷ​ൻ അ​ബ്ബാ​സ് ട്വി​റ്റ​റി​ൽ ചോ​ദി​ച്ചു.’​നി​ങ്ങ​ളും ജാ​മി​യ​യി​ൽ നി​ന്ന​ല്ലേ ഷാ​രൂഖ് ഖാ​ൻ, എ​ന്തെ​ങ്കി​ലും ഒ​ന്ന് പ​റ​യൂ. ആ​രാ​ണ് നി​ങ്ങ​ളെ നി​ശ്ശ​ബ്ദ​നാ​ക്കി​യി​രി​ക്കു​ന്ന​ത് ? #IStandWithJamiaMilliaStudents എ​ന്ന ഹാ​ഷ് ടാ​ഗി​നൊ​പ്പ​മാ​ണ് റോ​ഷ​ൻ അ​ബ്ബാ​സി​ൻ​റെ ചോ​ദ്യം. താ​ങ്ക​ളു​ടെ മൗ​നം അ​പ​മാ​ന​ക​ര​മാ​ണെ​ന്നാ​യി​രു​ന്നു ആ​തി​ഷി​ന്‍റെ പ്ര​തി​ക​ര​ണം.​

ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ബോ​ളി​വു​ഡി​ലെ മി​ക്ക താ​ര​ങ്ങ​ളും പ്ര​തി​ക​ര​ണ​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ രം​ഗ​ത്ത് വ​ന്നി​രു​ന്നു. രാ​ജ് കു​മാ​ർ റാ​വു, താ​പ്സി പ​ന്നു, അ​ലം​കൃ​ത ശ്രി​വാ​സ്ത​വ, റി​ച്ച ഛന്ദ, ​അ​നു​ഭ​വ് സി​ൻ​ഹ, അ​നു​രാ​ഗ് ക​ശ്യ​പ്, പ​രി​നീ​തി ചോ​പ്ര എ​ന്നി​വ​ർ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​ങ്കു വെ​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ഷാ​രൂഖ് ഖാ​ൻ, സ​ൽ​മാ​ൻ ഖാ​ൻ, ആ​മി​ർ ഖാ​ൻ എ​ന്നി​വ​ർ ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യി​ട്ടി​ല്ല.ജാ​മി​യ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ട്വീ​റ്റി​ൽ അ​ക്ഷ​യ് കു​മാ​ർ ലൈ​ക്ക് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, അ​റി​യാ​തെ കൈ ​ത​ട്ടി ലൈ​ക്ക് ആ​യി പോ​യ​താ​ണെ​ന്ന് ആ​യി​രു​ന്നു അ​തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഷാ​രൂഖ് ഖാ​നും റോ​ഷ​ൻ അ​ബ്ബാ​സും ആ​തി​ഷ് ത​സീ​റും ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​രു​വ​രും സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ആ​യി​രു​ന്നു.

Related posts