സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉട​മ​യ്ക്ക് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​രു​ടെ  ക്രൂ​ര മ​ര്‍​ദ​നം; അക്രമത്തിന്‍റെ കാരണം തേടി പോലീസ്; പത്തോളം പേർ അടങ്ങുന്ന സംഘം മർദിക്കുന്ന ദൃശ്യം പുറത്ത്

അ​ഞ്ച​ല്‍ : നി​ല​മേ​ലി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ട​മ​യ്ക്ക് സി ​ഐ ടി ​യു പ്ര​വ​ർ​ത്ത​ക​രു​ടെ ക്രൂ​ര മ​ർ​ദ​നം. സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ ക​ട​ന്നാ​ണ് പ​ത്തോ​ളം വ​രു​ന്ന സി ​ഐടിയു പ്ര​വ​ർ​ത്ത​ക​ർ യൂ​ണി​യ​ൻ സൂ​പ്പ​ര്‍ മാ​ർ​ട്ട് ഉ​ട​മ ഷാ​നെ മ​ർ​ദി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോടെ​യാ​യിരുന്നു സം​ഭ​വം. പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​രു സിഐടി​യു പ്ര​വ​ർ​ത്ത​ക​ന്‍ സൂ​പ്പ​ര്‍ മാ​ര്‍​ട്ടി​ലെ ഗോ​ഡൗ​ണി​ല്‍ ക​യ​റി​യി​രു​ന്നു.

ഇ​ത് ചോ​ദ്യം ചെ​യ്ത ഷാ​ന്‍ ഇ​യാ​ളെ ഇ​വി​ടെ നി​ന്ന് ഇ​റ​ക്കി വി​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ത​ന്നെ ഷാ​ന്‍ മ​ര്‍​ദി​ച്ചെന്ന് ഇ​യാ​ള്‍ പ്ര​ദേ​ശ​ത്തെ സി ​ഐ ടി ​യു പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​യു​ക​യും ഇ​വ​ര്‍ സം​ഘ​ടി​ച്ചെ​ത്തി ഷാ​നെ മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

സ്ഥാ​പ​ന​ത്തി​നു​ള്ളി​ല്‍ ക​ട​ന്നു കൗ​ണ്ട​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഷാ​നെ വ​ലി​ച്ചി​റ​ക്കി മ​ര്‍​ദി​ക്കു​ക​യും നി​ല​ത്തു വീ​ഴു​ന്ന ഇ​യാ​ളെ ച​വി​ട്ടു​ക​യും ഉ​ള്‍​പ്പെടെ ചെ​യ്യു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്താ​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ അ​ഞ്ചു സിഐടിയു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ച​ട​യ​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തക്കുറി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ് എ​ന്നും ച​ട​യ​മം​ഗ​ലം പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment