സു​പ്രീം കോ​ട​തി വി​ധി ഗോ​ത്ര​മ​ഹാ​സ​ഭ അം​ഗീ​ക​രി​ക്കു​ന്നു! ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ളെ പൂ​ജാ​രി​യാ​ക്ക​ണം: സി.​കെ ജാ​നു

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ ​പ്ര​വേ​ശ​ന​മ​ല്ല, സ്ത്രീ​യെ പൂ​ജാ​രി​യാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ആ​ദി​വാ​സി​ക​ള്‍​ക്കു​ള്ള​തെ​ന്നു ഗോ​ത്ര​മ​ഹാ​സ​ഭാ നേ​താ​വ് സി.​കെ ജാ​നു. സു​പ്രീം കോ​ട​തി വി​ധി ഗോ​ത്ര​മ​ഹാ​സ​ഭ അം​ഗീ​ക​രി​ക്കു​ന്നു. തെ​രു​വി​ല്‍ സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​ത് സ്ത്രീ​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​ന്ന സം​സ്‌​കാ​ര​ത്തെ​യാ​ണ്. അ​തി​നോ​ട് യോ​ജി​ക്കാ​നാ​കി​ല്ലെ​ന്നും ജാ​നു പ​റ​ഞ്ഞു.

പ​ന്ത​ളം രാ​ജ​വം​ശം ശ​ബ​രി​മ​ല കൈ​യ​ട​ക്കി​യി​ട്ട് ഏ​താ​നും പ​തി​റ്റാ​ണ്ടു​ക​ളേ​യാ​യി​ട്ടു​ള്ളു. പാ​ര​മ്പ​ര്യ​മാ​യി ആ​ദി​വാ​സി​ക​ളു​ടെ അ​നു​ഷ്ഠാ​ന കേ​ന്ദ്ര​മാ​യി​രു​ന്നു ശ​ബ​രി​മ​ല​യെ​ന്നും ജാ​നു പ​റ​ഞ്ഞു. ആ​ദി​വാ​സി​ക​ളു​ടെ സം​സ്‌​കാ​രം‌ പു​രു​ഷ​നെ​യും സ്ത്രീ​യെ​യും ര​ണ്ടാ​യി ക​ണ്ടി​ട്ടി​ല്ല. എ​ല്ലാ ആ​ചാ​ര​ങ്ങ​ളി​ലും അ​നു​ഷ്ഠാ​ന​ങ്ങ​ളി​ലും സ്ത്രീ​ക്കും പു​രു​ഷ​നും തു​ല്യ​ത​യു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വ​നാ​വ​കാ​ശ​പ്ര​കാ​രം ശ​ബ​രി​മ​ല ക്ഷേ​ത്രം ആ​ദി​വാ​സി​ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നും ജാ​നു ആ​വ​ശ്യ​പ്പെ​ട്ടു. പ​ട്ടി​ക​വ​ര്‍​ഗ പ്ര​ദേ​ശം പ്ര​ഖ്യാ​പി​ച്ചാ​ല്‍ ശ​ബ​രി​മ​ല ആ​ദി​വാ​സി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ല്‍ വ​രും. ആ​ദി​വാ​സി ഗ്രാ​മ​സ​ഭ​യ്ക്കാ​വും ശ​ബ​രി​മ​ല​യു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​മെ​ന്നും ജാ​നു പ​റ​ഞ്ഞു.

Related posts