വാ​ക്സി​ന്‍റെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നിൽ അപാകതകളെന്ന് പരാതി;  അവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

കോ​ട്ട​യം: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ൻ സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി.

സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ ക്ലോ​സ്ഡ് എ​ന്ന സ​ന്ദേ​ശ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ല​ർ​ക്ക് ജൂ​ലൈ 15 വ​രെ ബു​ക്ഡ് എ​ന്ന സ​ന്ദേ​ശം ല​ഭി​ക്കു​ന്നു. ഇ​ന്ന​ലെ മു​ത​ൽ ഒ​ന്നാ​മ​ത്തേ​യും ര​ണ്ടാ​മ​ത്തേ​യും ഡോ​സു​ക​ൾ മു​ൻ​കൂ​ട്ടി​യു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ വ​ഴി മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കാ​ൻ വേ​ണ്ടി നി​ര​വ​ധി പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​ത്. കോ​വി​ഷീ​ൽ​ഡും കോ​വാ​ക്സി​നും ര​ണ്ടാം കു​ത്തി​വ​യ്പ്പ് നി​ശ്ചി​ത തീ​യ​തി​ക്കു​ള്ളി​ൽ എ​ടു​ക്കേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ ഇ​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ പ​ര​ക്കെ ആ​ശ​ങ്ക​യാ​യി.നി​ല​വി​ലെ പ​രി​മി​തി പ​രി​ശോ​ധി​ച്ചു ഉ​ട​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോവിൻ സൈറ്റിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://selfregistration.cowin.gov.in/

Related posts

Leave a Comment