സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ലം​ഘി​ച്ച് വി​ദ്യാ​ഭ്യാ​സ​ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ലം​ഘി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചി​ല പ​രീ​ക്ഷാ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കോ​വി​ഡ് 19 സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ ബാ​ധ​ക​മാ​ണ്. കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment