കൊക്കോ തോടിനും ആവശ്യക്കാര്‍..! കൊക്കോ കുരുവിനൊപ്പം ഇനി തോടിനും വില കിട്ടും;വിശദമായ പഠനം നടത്താന്‍ വിദേശത്ത് നിന്ന് നിന്നും കാഞ്ഞിരപ്പള്ളിയില്‍ ആളെത്തി

BIS-COCO

കാഞ്ഞിരപ്പള്ളി: കൊക്കോ തോടിന് വിദേശത്തു പുതിയ വിപണിസാധ്യത തെളിഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ പഠിക്കാനായി വിദേശികള്‍ കാഞ്ഞിരപ്പള്ളിയിലെത്തി. സ്‌പെയിന്‍ സ്വദേശി എഡ്വേഡ് മോളിനോസി, ജപ്പാന്‍കാ രന്‍ നാനേരി ഒട്ടാ എന്നിവരാണ് കൊക്കോ തോടിന് പുതിയ വിപണിയുമായി കാഞ്ഞിരപ്പള്ളിയിലെ കൃഷിയിടങ്ങളിലെത്തിയത്.

വിദേശരാജ്യങ്ങളിലേക്ക് കൊക്കോയുടെ തൊണ്ട് കയറ്റുമതി ചെയ്യുന്നതിന്റെ സാധ്യതകളെക്കുറിച്ചു പഠിക്കാനാണ് വിദേശസംഘമെത്തിയത്. കൊക്കോയുടെ തോട് ഉപയോഗിച്ച് ഐസ്ക്രീം കപ്പുകള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. വിദേശരാജ്യങ്ങളില്‍ ഇതിന് കൂടുതല്‍ സ്വീകര്യത ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇവര്‍ പറഞ്ഞു. കാലടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്പനിയാണ് കൊക്കോ തോടുകള്‍ കയറ്റുമതി ചെയ്യുന്നത്. ഇതുവഴി ഒരു കൊക്കോ തൊടിന് കര്‍ഷകന് ഒരു രൂപ ലഭിക്കും.

കൊക്കോ കൃഷിക്കാരനായ കാഞ്ഞിരപ്പള്ളി മണിമല സ്വദേശി കെ.ജെ. വര്‍ഗീസാ(മോനായി)ണ് പുതിയ വിപണി കര്‍ഷകര്‍ക്കു പരിചയപ്പെടുത്തിയത്. ഒരു ലക്ഷത്തോളം തൊടിനുള്ള ഓര്‍ഡറാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. വരും നാളുകളില്‍ വിദേശരാജ്യങ്ങളിലേക്ക് കൂടുതലായി കയറ്റി അയയ്ക്കാന്‍ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.

Related posts