കോ​യ​ന്പ​ത്തൂ​രി​ലെ പ്ര​തി​ക​ൾ തൃ​ശൂ​രി​ലെ ജ​യി​ലി​ലെ​ത്തി റാ​ഷി​ദും അ​ഷ​റു​ദ്ദീ​നു​മാ​യി നേ​രി​ട്ടു സം​സാ​രി​ച്ചി​രു​ന്നോ​ ? കോയന്പത്തൂർ സ്ഫോടനക്കേസ്; അന്വേഷണം കേരളത്തിലേക്ക്

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: ഐ​എ​സ് ഭീ​ക​ര​ബ​ന്ധം സം​ശ​യി​ക്കു​ന്ന കോ​യ​ന്പ​ത്തൂ​ർ ഉ​ക്ക​ടം കാ​ർ ബോം​ബ് സ്ഫോ​ട​ന​ക്കേ​സ് അ​ന്വേ​ഷ​ണം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഏ​റ്റെ​ടു​ത്തു.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശയ​നു​സ​രി​ച്ച് കേ​സ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത എ​ൻ​ഐ​എ​യ്ക്ക് പ്ര​തി​ക​ളു​ടെ കേ​ര​ളബ​ന്ധ​ത്തെ​ക്കു​റി​ച്ചു സൂ​ച​ന കി​ട്ടി​യി​ട്ടു​ണ്ട്.

സ്ഫോ​ട​ന​ത്തി​ൽ കൊല്ലപ്പെട്ട മു​ബീ​ന്‍റെ ബ​ന്ധു​വാ​യ അ​ഫ്സ​റി​നെക്കൂടി ഇ​ന്ന​ലെ ത​മി​ഴ്നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​യ​ന്പ​ത്തൂ​ർ കാ​ർ ബോം​ബ് കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന ആ​റാ​മ​ത്തെ ആ​ളാ​ണ് അ​ഫ്സ​ർ.

കോ​യ​ന്പ​ത്തൂ​ർ ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള കോ​ട്ടാ​യി ഈ​ശ്വ​ര​ൻ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ജ​മേ​ഷ മു​ബീ​ൻ (29) എ​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ട​തു ചാ​വേ​ർ ആ​ക്ര​മ​ണം ആ​ണെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

കൊ​ല്ല​പ്പെ​ട്ട മു​ബീ​നും കൂ​ട്ടാ​ളി​ക​ളും തൃ​ശൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന റാ​ഷി​ദ് അ​ലി, അ​ഷ​റു​ദ്ദീ​ൻ എ​ന്നി​വ​രു​മാ​യി പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ട​ിരുന്നതാ​യി ക​ണ്ടെ​ത്തി.

ഭീ​ക​ര​ബ​ന്ധ​ത്തി​ന് എ​ൻ​ഐ​എ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്ത​വ​രാ​ണ് റാ​ഷി​ദും അ​ഷ​റു​ദ്ദീ​നും.

കോ​യ​ന്പ​ത്തൂ​രി​ലെ പ്ര​തി​ക​ൾ തൃ​ശൂ​രി​ലെ ജ​യി​ലി​ലെ​ത്തി റാ​ഷി​ദും അ​ഷ​റു​ദ്ദീ​നു​മാ​യി നേ​രി​ട്ടു സം​സാ​രി​ച്ചി​രു​ന്നോ​യെ​ന്ന് അ​റി​യി​ക്കാ​ൻ കേ​ര​ള പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു.

സ്ഫോ​ട​ന​ത്തിൽ ഐ​എ​സ് പോ​ലു​ള്ള വി​ദേ​ശ ഭീ​ക​ര സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​മ​ല്ല പ്ര​തി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നും കോ​യ​ന്പ​ത്തൂ​രി​ൽ സ്ഫോ​ട​നപ​ര​ന്പ​ര​യ്ക്കു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യും സൂ​ച​ന​ക​ൾ ല​ഭി​ച്ചു.

മു​ബി​ന്‍റെ വ​സ​തി​യി​ൽനി​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്ത കു​റി​പ്പി​ൽ കോ​യ​ന്പ​ത്തൂ​രി​ലെ പ്ര​മു​ഖ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യു​ടെ ലി​സ്റ്റും ഉ​ണ്ടാ​യി​രു​ന്നു.

മു​ബീ​ന്‍റെ വീ​ട്ടി​ൽനി​ന്നു കി​ട്ടി​യ 76.5 കി​ലോ​ഗ്രാം പൊ​ട്ടാ​സ്യം നൈ​ട്രേ​റ്റ് ആ​മ​സോ​ണ്‍, ഫ്ളി​പ്കാ​ർ​ട്ട് തു​ട​ങ്ങി​യ ഓ​ണ്‍ലൈ​ൻ വ്യാ​പാ​ര കേന്ദ്രങ്ങളിൽനിന്നു വാ​ങ്ങി​യ​താ​ണ്.

ആ​രൊ​ക്കെ എ​ത്ര കി​ലോ വീതം ഇ​ത്ത​രം വ​സ്തു​ക്ക​ൾ വാ​ങ്ങി​യിട്ടു​ണ്ടെ​ന്ന​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ഈ ​ക​ന്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 4.30നുണ്ടാ​യ സ്ഫോ​ട​നക്കേസി​ൽ ഞെ​ട്ടി​ക്കു​ന്ന പ​ല ക​ണ്ടെ​ത്ത​ലു​ക​ളു​മാ​ണു പു​റ​ത്തു​വ​രു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി.

പ്ര​തി​ക​ൾ കേ​ര​ള​ത്തി​ലെ​ത്തി

കോ​യ​ന്പ​ത്തൂ​രി​ലെ കോ​ട്ടാ​യി ഈ​ശ്വ​ര​ൻ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 4.30നായിരുന്നു സ്ഫോടനം.

മാ​രു​തി 800 കാ​റി​ലുണ്ടായിരുന്ന എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊട്ടിത്തെറിച്ച് ജ​മേ​ഷ മു​ബീ​ൻ എ​ന്ന​യാ​ൾ മ​രി​ച്ചു. സ്ഫോ​ട​നം അ​പ​ക​ട​മാ​ണെ​ന്നാ​ണു ക​രു​തി​യി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് ഭീ​ക​രാ​ക്ര​മ​ണമെന്ന സൂ​ച​ന കിട്ടിയത്.

മു​ബീ​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ട​ൻ ബോം​ബു​ക​ൾ നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന 76.5 കി​ലോ​ഗ്രാം പൊ​ട്ടാ​സ്യം നൈ​ട്രേ​റ്റ്, അ​ലു​മി​നി​യം പൗ​ഡ​ർ, ക​രി, സ​ൾ​ഫ​ർ തു​ട​ങ്ങി​യ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണ് ഭീ​ക​ര​ബ​ന്ധ​ത്തി​ന്‍റെ സൂ​ച​ന കി​ട്ടി​യ​തെ​ന്ന് ത​മി​ഴ്നാ​ട് ഡി​ജി​പി ശൈ​ലേ​ന്ദ്ര ബാ​ബു പ​റ​ഞ്ഞു.

സ്ഫോ​ട​നദി​വ​സം ചാ​ക്കി​ൽ പൊ​തി​ഞ്ഞ ഭാ​ര​മേ​റി​യ സാ​ധ​ന​ങ്ങ​ൾ നാ​ലു​പേ​ർ കൊ​ണ്ടു​പോ​കു​ന്ന​ത് മു​ബീ​ന്‍റെ വീ​ടി​നു പു​റ​കുവശത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി.

Related posts

Leave a Comment