“കളക്ടർ ബ്രോ’യ്ക്ക് “മാ​പ്പ്’ ഇ​ല്ല ..! എം.കെ രാഘവൻ എംപിക്ക് കുന്നംകുളത്തിന്‍റെ മാപ്പ് നൽകിയ എൻ. പ്രശാന്തിനെ കളക്ടർ സ്ഥാനത്തുനിന്ന് മാറ്റി

collector-bro-lകോ​ഴി​ക്കോ​ട്: എം.​കെ. രാ​ഘ​വ​ൻ എം​പി​ക്ക് കു​ന്നം​കു​ള​ത്തി​ന്‍റെ മാ​പ്പ് ന​ൽ​കി​യ  കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ എ​ൻ. പ്ര​ശാ​ന്തി​ന് മാ​പ്പി​ല്ല. പ്ര​ശാ​ന്തി​നെ ജി​ല്ലാ ക​ള​ക്ട​ർ സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് പ്ര​ശാ​ന്തി​നെ സ്ഥ​ലം​മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​ത്. ടൂ​റി​സം ഡ​യ​റ​ക്ട​റാ​യ യു.​വി. ജോ​സി​നെ​യാ​ണ് പു​തി​യ ക​ള​ക്ട​റാ​യി നി​യ​മി​ക്കാനും തീരുമാനിച്ചു.

എ​ന്നാ​ൽ പ്ര​ശാ​ന്തി​ന് ന​ൽ​കേ​ണ്ട പു​തി​യ ചു​മ​ത​ല​യെ​പ്പ​റ്റി മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ എം.​കെ. രാ​ഘ​വ​ൻ എം​പി​യും പ്ര​ശാ​ന്തു​മാ​യു​ള്ള ത​ർ​ക്കം ഏ​റെ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​താ​യി​രു​ന്നു. എം​പി ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ന് ക​ള​ക്ട​ർ ത​ട​സം നി​ൽ​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് രാ​ഘ​വ​ൻ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് ഫേ​സ്ബു​ക്ക് പോസ്റ്റിലൂടെ  ത​ന്നെ അ​ധി​ക്ഷേ​പി​ച്ച പ്ര​ശാ​ന്ത് മാ​പ്പ് പ​റ​യ​ണ​മെ​ന്നും രാ​ഘ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മാ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട രാ​ഘ​വ​നെ പ​രി​ഹ​സി​ച്ച് കു​ന്നം​കു​ള​ത്തി​ന്‍റെ മാ​പ്പ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്താ​ണ് പ്ര​ശാ​ന്ത് അ​ന്ന് മ​റു​പ​ടി ന​ൽ​കി​യി​രു​ന്ന​ത്. പ്ര​ശാ​ന്ത് ത​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നുവെന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തുവ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നും മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​തും വ​ലി​യ ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്കി​യി​രു​ന്നു.

Related posts