ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളിൽ ത​ട​സം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ  മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കളക്ടർ

കോ​ഴി​ക്കോ​ട്: കോ​ര്‍​പറേ​ഷ​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും നി​റ​വ് വേ​ങ്ങേ​രി​യു​ടെ സ​ഹ​ക​ര​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന “ഓ​പറേ​ഷ​ന്‍ ക​നോ​ലി’ പ​ദ്ധ​തി​യു​ടെ ഇ​തു​വ​രെ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. ജ​നു​വ​രി ഒ​ന്നി​ന് ന​ട​ക്കു​ന്ന ക​നോ​ലി പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു കൊ​ണ്ടു പോ​ക​ണ​മെ​ന്നും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​ട​സം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ യു.​വി. ജോ​സ് പ​റ​ഞ്ഞു.

ക​നാ​ലി​ലെ വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച് നി​ല നി​ര്‍​ത്താ​ന്‍ ബോ​ട്ടി​ംഗ് ന​ട​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. 14 മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ വീ​തി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​യും തീ​രു​മാ​നി​ക്കും. പൂ​ര​ത്തി​ന് വെ​ള്ള​ത്തി​ലൂ​ടെ​യു​ള്ള ഘോ​ഷ​യാ​ത്ര​യാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. പൂ​ര​ത്തി​നുശേ​ഷ​വും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഊ​ന്ന​ല്‍ ന​ല്‍​ക​ണ​മെ​ന്നും ഓ​പറേ​ഷ​ന്‍ ക​നോ​ലി കോ​ര്‍​പറേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ര്‍​ത്തു.

സെ​ക്ട​റു​ക​ള്‍ തി​രി​ച്ച് ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ്‍​സി​ല​ര്‍​മാ​ര്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ക​നാ​ലി​ലേ​ക്ക് മാ​ലി​ന്യം പു​റ​ന്ത​ള്ളു​ന്ന 35 ഓ​ളം സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ത് പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും കോ​ര്‍​പറേ​ഷ​ന്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍.​എ​സ്. ഗോ​പ​കു​മാ​ര്‍ പ​റ​ഞ്ഞു.

കോ​ര്‍​പറേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ മീ​ര​ദ​ര്‍​ശ​ക്, പ്ര​ഫ. ശോ​ഭീ​ന്ദ്ര​ന്‍ സിഡ​ബ്ല്യു​ആ​ര്‍ഡിഎം ശാ​സ്ത്ര​ജ്ഞ​ന്‍ ഹ​രി​കു​മാ​ര്‍, ബാ​ബു പ​റ​മ്പ​ത്ത് (നി​റ​വ് വേ​ങ്ങേ​രി) തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ്ഥ​ലം മാ​റു​ന്ന ജി​ല്ലാ​ക​ള​ക്ട​റ യു.​വി.​ജോ​സി​ന് ന​ഗ​ര​സ​ഭ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ക​ള​ക്ട​ര്‍​ക്കു​ള്ള ഉ​പ​ഹാ​രം മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ സ​മ്മാ​നി​ച്ചു. ഡെ​പ്യൂ​ട്ടി​മേ​യ​ര്‍ മീ​രാ​ദ​ര്‍​ശ​ക്, സെ​ക്ര​ട്ട​റി കെ.​പി.​വി​ന​യ​ന്‍, ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​വി.​ബാ​ബു​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts