റോ​ള​ർ സ്കേ​റ്റിം​ഗ് റി​ങ്ക് കൊ​ല്ല​ത്ത് നി​ർമി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് ​എൻ.കെ.പ്രേമചന്ദ്രൻ

കൊ​ല്ലം: ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള റോ​ള​ർ സ്കേ​റ്റിം​ഗ് റി​ങ്ക് കൊ​ല്ല​ത്ത് നി​ർമി​ക്കാ​നും സ്കേ​റ്റിം​ഗ് താ​ര​ങ്ങ​ൾ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി. കൊ​ല്ല​ത്ത് ന​ട​ന്ന സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ ഷി​പ്പിന്‍റെ സ​മാ​പ​ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങുകൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര സ​ർ​ക്കാ​ർ വ​രാ​നി​രി​ക്കു​ന്ന ഒ​ളി​മ്പി​ക്സ് മു​ന്നി​ൽ​ക്ക​ണ്ട് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ നി​ർ​വ്വ​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​യോ​ജ​നം താ​ഴേ​ക്ക് വ​രു​ന്നി​ല്ലെ​ന്ന്‌ എം​പി പ​റ​ഞ്ഞു. ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്‌ കെ ​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി പി .​ആ​ർ ബാ​ല​ഗോ​പാ​ൽ, ടി. ​സു​രേ​ഷ്‌​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് എംപി മെ​ഡ​ൽ വി​ത​ര​ണം ന​ട​ത്തി. അ​ർ​ഹ​ത നേ​ടി​യ​വ​ർ എ​റ​ണാ​കു​ളം, കോ​ത​മം​ഗ​ലം, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള ജി​ല്ലാ ടീ​മി​നെ (സ്പീ​ഡ്, റോ​ള​ർ ഹോ​ക്കി, സ്‌​ലാ​ലം) ഈ ​മ​ത്സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.

Related posts