കോളജില്‍ പോയ 19കാരിയെ കാണാതായെന്ന് പരാതി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

മം​ഗ​ളൂ​രു: മൂ​ട​ബി​ദ്രി​യി​ല്‍ ഒ​ന്നാം വ​ര്‍​ഷ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി ആ​തി​ര(19)​യെ​യാ​ണ് കാ​ണാ​താ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​തി​ര​യെ കാ​ണാ​താ​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഒ​ന്നാം വ​ര്‍​ഷ ബി​പി​ടി വി​ദ്യാ​ഥി​നി​യാ​ണ് ആ​തി​ര. കോ​ളേ​ജ് ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ച്ചാ​ണ് പെ​ൺ​കു​ട്ടി പ​ഠി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം മൂ​ട​ബി​ദ്രി ക​ന്ന​ഡ ഭാ​വ​ന​യ്ക്ക് സ​മീ​പ​ത്ത് ബ​സി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. കാ​ണാ​താ​കു​മ്പോ​ള്‍ ആ​തി​ര കോ​ള​ജ് യൂ​ണി​ഫോ​മാ​ണ് ധ​രി​ച്ചി​രു​ന്ന​തെ​ന്നും വി​ദ്യാ​ർ​ഥി​നി​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ന്നു​ണ്ടെ​ന്നും മൂ​ട​ബി​ദ്രി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment